അതിബുദ്ധി ചതിച്ചു: ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ജീപ്പും അഞ്ചുലക്ഷം രൂപയുമായി കടന്നുകളഞ്ഞ കള്ളനെ പോലീസ് വലവീശിപ്പിടിച്ചു

തിരുവല്ല: (www.kvartha.com 13.09.2018) ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോള്‍ ജീപ്പും അഞ്ചുലക്ഷം രൂപയുമായി കടന്നുകളഞ്ഞ കള്ളനെ പോലീസ് വലവീശിപ്പിടിച്ചു. ഏറ്റുമാനൂര്‍ അപ്പു ഗാര്‍മെന്റ്‌സ് ജീവനക്കാരനായ കാഞ്ഞിരപ്പള്ളി അയിരുപറമ്പില്‍ ഷിബു (48 ) വിനെയാണ് തിരുവല്ല പോലീസിന്റെ നേതൃത്വത്തില്‍ തേനിയില്‍ നിന്നും പിടികൂടിയത്. മുത്തൂരില്‍ ഇക്കഴിഞ്ഞ സപ്തംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കാണക്കാരി സ്വദേശി സുരേന്ദ്രബാബുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു ഗാര്‍മെന്റ്‌സിലെ തുണികള്‍ വില്‍പ്പന നടത്തിയശേഷം അഞ്ചുലക്ഷം രൂപയുമായി മറ്റൊരു ജീവനക്കാരന്‍ രാജേഷിനൊപ്പം ബൊലീറോ ജീപ്പില്‍ മുത്തൂരിലെത്തി ചായ കുടിക്കാനായി വണ്ടി നിര്‍ത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Man arrested in cheating case, Police, Arrested, Cheating, Case, Complaint, News, Local-News, Kerala

രാജേഷ് ജീപ്പില്‍ നിന്നിറങ്ങിയ തക്കത്തിന് ഷിബു വാഹനവുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് തിരുവല്ല പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഷിബുവിനെ തേനിയില്‍ നിന്നും പിടികൂടിയത്. വാഹനവും പണവും ഇയാളില്‍ നിന്നും കണ്ടെടുത്തു.

ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നിര്‍ദേശാനുസരണം സി.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത്കുമാര്‍, സി.പി.ഒ അരുണ്‍ ഗോപി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Man arrested in cheating case, Police, Arrested, Cheating, Case, Complaint, News, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?