പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ ആ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിപ്പിച്ച് തരും; ബി ജെ പി എം എല്‍ എ
മുംബൈ: (www.kvartha.com 05.09.2018) നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന ആരെങ്കിലും നിരസിച്ചാല്‍ ആ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിപ്പിച്ച് തരാന്‍ താന്‍ സഹായിക്കും എന്ന് ബി.ജെ.പി എം.എല്‍.എ രാം കദം.
മഹാരാഷ്ട്രയിലെ ഘതകോപര്‍ നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാം കദം തിങ്കളാഴ്ച രാത്രി പ്രദേശത്ത് നടന്ന 'ദാഹി ഹാന്ദി' എന്ന പരിപാടിക്കിടെയാണ് യുവാക്കളോട് ഇത്തരം വിവാദ പ്രസ്താവന നടത്തിയത്. സംഭവം വിവാദമായതോടെ ശിവസേനയില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും വന്‍ വിമര്‍ശനമാണ് എം.എല്‍.എയ്ക്ക് നേരിടേണ്ടി വന്നത്.
യുവാക്കള്‍ക്ക് തന്നെ എന്തിന് വേണമെങ്കിലും സമീപിക്കാം. നിങ്ങളുടെ പ്രണയാഭ്യര്‍ത്ഥന എപ്പോഴെങ്കിലും ആരെങ്കിലും നിരസിച്ചിട്ടുണ്ടെങ്കില്‍ അവരെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാനായി താന്‍ സഹായിക്കാമെന്നാണ് എം.എല്‍.എ പറഞ്ഞത്. 100 ശതമാനവും ഞാന്‍ നിങ്ങളെ സഹായിക്കും. മാതാപിതാക്കളെയും കൂട്ടി നിങ്ങള്‍ എന്റെ അടുത്ത് വരൂ. മാതാപിതാക്കള്‍ സമ്മതിക്കുകയാണെങ്കില്‍ താന്‍ അത് ചെയ്ത് തരും. നിങ്ങളുടെ കാമുകിയെ തട്ടിയെടുത്തശേഷം വിവാഹത്തിനായി നിങ്ങള്‍ക്ക് കൈമാറും എന്നും എം.എല്‍.എ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ജനക്കൂട്ടത്തിന് നടുവില്‍ മൈക്കുമായി നിന്ന് മറാത്തി ഭാഷയില്‍ സംസാരിക്കുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. യുവാക്കള്‍ക്ക് തന്നെ വിളിക്കുവാനായി മൊബൈല്‍ നമ്പറും അദ്ദേഹം കൈമാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP MLA lands in trouble for allegedly promising to kidnap girls, Mumbai, News, Politics, BJP, Controversy, Marriage, Eloped, Criticism, Girl, National, Video, Humor.

Powered by Info News For You

Comments
Post a Comment