ഓടുന്ന കാറിന്റെ മുന്‍സീറ്റിലിരുന്ന് യുവതിയുടെ അഞ്ചാമത്തെ പ്രസവം; സാക്ഷികളായി ഭര്‍ത്താവും നാലുമക്കളും

ടെക്‌സാസ്: (www.kvartha.com 08.09.2018) ഓടുന്ന കാറിന്റെ മുന്‍സീറ്റിലിരുന്ന് യുവതിയുടെ അഞ്ചാമത്തെ പ്രസവം. സാക്ഷികളായി ഭര്‍ത്താവും നാലുമക്കളും. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് 25കാരിയായ അലക്‌സിസ് സ്വിന്നി എന്ന യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം.

പ്രസവ വേദന ആരംഭിച്ചതിനെ തുടര്‍ന്ന് അലക്‌സിസ് സ്വിന്നി ഭര്‍ത്താവിനും നാല് മക്കളോടൊപ്പം ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കാറിന്റെ മുന്‍ സീറ്റിലിരുന്ന അലക്‌സിസ് ഭര്‍ത്താവിന്റെ സഹായത്തോടെയാണ് തന്റെ അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.

Incredible video shows woman giving birth to her fifth child in the front of a MOVING car, America, News, Pregnant Woman, Husband, Children, Car, hospital, Treatment, World

ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ പ്രസവ വേദന കടുത്ത അലക്‌സിസ് നിലവിളിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ട് മിനിട്ട് കൂടി ക്ഷമിക്കാന്‍ ഭര്‍ത്താവ് ഡൊമിനിക്ക് പറഞ്ഞെങ്കിലും അവര്‍ക്ക് അതിന് സാധിച്ചില്ല. തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹായത്തോടെ പ്രസവം നടക്കുകയായിരുന്നു.

Incredible video shows woman giving birth to her fifth child in the front of a MOVING car, America, News, Pregnant Woman, Husband, Children, Car, hospital, Treatment, World

കാറില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും അമ്മയ്ക്കും കുഞ്ഞിനും ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ അമ്മയും കുഞ്ഞും ടെക്‌സസിലെ വീട്ടില്‍ സുഖമായി ഇരിക്കുന്നു. സംഭവത്തിന്റെ വീഡിയോ ഭര്‍ത്താവ് പകര്‍ത്തിയിരുന്നു. പിന്‍സീറ്റിലിരുന്ന മറ്റു മക്കള്‍ ഭയത്തോടെയാണ് അമ്മയുടെ പ്രസവം കണ്ടത്.

Incredible video shows woman giving birth to her fifth child in the front of a MOVING car, America, News, Pregnant Woman, Husband, Children, Car, hospital, Treatment, World

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Incredible video shows woman giving birth to her fifth child in the front of a MOVING car, America, News, Pregnant Woman, Husband, Children, Car, hospital, Treatment, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?