പ്രളയക്കെടുതിയില്‍ നിന്നും മോചനമാകുന്നതിനു മുമ്പേ കേരള സര്‍വകലാശാലയുടെ പരീക്ഷ

ചെങ്ങന്നൂര്‍: (www.kvartha.com 03.09.2018) ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിയില്‍ നിന്നും ഇനിയും മോചനം ലഭിക്കാതിരിക്കെ കേരള സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ മുമ്പ് നിശ്ചയിച്ച തീയ്യതിയായ നാലു മുതല്‍ ആരംഭിക്കുന്നു. പോസ്റ്റ് ഗ്രാജുവേറ്റ് നാലാം സെമസ്റ്റര്‍ പരിക്ഷ ചൊവ്വാഴ്ച തുടങ്ങും. സര്‍വ്വകലാശാലയുടെ പരിധിയില്‍പെട്ട ആലപ്പുഴ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നത്.

കൂടുതല്‍ പേരും ദുരിതാശ്വാസ ക്യാമ്പുകളിലോ, പുനരധിവാസത്തിലോ ആണ്. പാഠപുസ്തങ്ങള്‍, നോട്ടുബുക്കുകള്‍ ഉള്‍പ്പടെയുള്ള പഠനോപകരങ്ങള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയി. ആലപ്പുഴ ജില്ലയിലെ എല്ലാ പ്രദേശങ്ങളും പ്രളയക്കെടുതികള്‍ക്കിരയായി തീര്‍ന്നതാണ്. വീടുകളുടെ ശുചീകരണ ജോലികള്‍ പോലും ഇതുവരെ പൂര്‍ത്തികരിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

വിദ്യാര്‍ത്ഥി യൂണിയനുകളും സര്‍വ്വകലാശാലയും തമ്മില്‍ നടന്ന ഒരു ശീതസമരം മൂലം അകല്‍ച്ച നിലനിന്നിരുന്നു. ഒരു സെമസ്റ്റര്‍ പരീക്ഷ എഴുതണമെങ്കില്‍ 90 ദിവസത്തെ ഹാജര്‍ വേണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍ 90 ദിവസം, ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ പോലും സര്‍വകലാശാല കര്‍ശന വ്യവസ്ഥകള്‍ പിന്തുടര്‍ന്നിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ആദ്യ ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായിരുന്നു. എന്നാല്‍ രണ്ടാമത്തെവിധി പ്രതികൂലമായി മാറി. ഇക്കാരണത്താലാകാം പി ജി പരീക്ഷകള്‍ മാറ്റിവെക്കാതെ പ്രതികൂലമായ സാഹചര്യത്തിലും നടത്തുവാന്‍ തയ്യാറായിരിക്കുന്നതിനു പിന്നിലെന്നു സംശയിക്കുന്നു.

മറ്റു പരീക്ഷകള്‍ മാറ്റിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ നിശ്ചയിച്ച തീയ്യതികളില്‍ തന്നെ പരീക്ഷക്ക് തിടുക്കം കാട്ടുന്നതിനെതിരെ വിദ്യാര്‍ത്ഥി യൂണിയനുകളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Examination, Education, Flood, Trending, Kerala University Examination before recovering from Flood
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?