കൂലി കുറച്ച് മുടിവെട്ടല്‍; ബാര്‍ബറെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ വെളിപ്പെടുത്തലുമായി പ്രതികള്‍

കണ്ണൂര്‍: (www.kvartha.com 04.09.2018) പെരളത്തെ ഫ്രഷ് ഹെയര്‍ ഡ്രസ്സസ് ഉടമ ഗണപതിച്ചാല്‍ കൃഷ്ണനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍. തികച്ചും വ്യത്യസ്തനായ ബാര്‍ബറാണ് പ്രവാസി കൂടിയായ കൃഷ്ണന്‍. പാവപ്പെട്ടവര്‍ക്ക് സഹായമാകട്ടെ എന്നു കരുതിയാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ കൃഷ്ണന്‍ പെരളത്ത് ബാര്‍ബര്‍ ഷോപ്പ് തുടങ്ങുന്നത്. മറ്റു ബാര്‍ബര്‍ ഷോപ്പുകളിലുള്ളതിനേക്കാള്‍ 20 രൂപ കുറച്ചാണ് കൃഷ്ണന്‍ വാങ്ങിയിരുന്നത്.

സൗമ്യമായ പെരുമാറ്റം, ചെയ്യുന്ന തൊഴിലിനോടു തികഞ്ഞ ആത്മാര്‍ത്ഥത ഇതൊക്കെ കൃഷ്ണനെ നാട്ടുകാര്‍ക്ക് പ്രിയങ്കരനാക്കി. എന്നാല്‍ നാട്ടുകാര്‍ കൃഷ്ണന്റെ കടയിലേക്ക് പോകുന്നത് സമീപത്തെ ഗ്ലാമര്‍ സലൂണ്‍ ബാര്‍ബര്‍ ഷോപ്പ് ഉടമയായ എന്‍.വി വിനോദിന് (40) തീരെ സഹിച്ചില്ല. കൃഷ്ണന്‍ 20 രൂപ കുറച്ചാണ് കൂലി വാങ്ങിയിരുന്നത് എന്നു മാത്രമല്ല, ആളുകളുടെ സൗകര്യം നോക്കി ഞായറാഴ്ചകളിലും ഷോപ്പ് തുറക്കുന്നത് വിനോദിന് തീരെ രസിച്ചില്ല. ഇതൊക്കെ തന്റെ കടയെ ബാധിച്ചുവെന്ന തോന്നല്‍ വിനോദിന് ശക്തമായി.

Murder attempted to barber; Accused arrested, Kannur, News, Local-News, Murder Attempt, Police, Arrested, Kerala

ഇതോടെ കൃഷ്ണനെ എങ്ങനെയെങ്കിലും വകവരുത്തണം എന്ന ചിന്ത ഉടലെടുത്തു. ശത്രുവിനെ ഒതുക്കാന്‍ വിനോദ് ബന്ധുവായ അജാനൂര്‍ പുല്ലൂരിലെ വെള്ളനാട് ഹൗസില്‍ സുനില്‍ കുമാറിന്റെയും (32), ഇയാളുടെ സുഹൃത്ത് എം. അനില്‍കുമാറിന്റെയും (38) സഹായം തേടുകയായിരുന്നു. കൃഷ്ണനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞദിവസം മൂന്നുപേരെയും പരിയാരം മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റുചെയ്തപ്പോഴാണ് വധശ്രമത്തിന്റെ ചുരുളഴിഞ്ഞത്.

ഗള്‍ഫില്‍ ജോലിചെയ്തു മടങ്ങിയെത്തിയ ഏഴിലോട് പുറച്ചേരി സ്വദേശിയായ കൃഷ്ണന്‍ പെരളത്ത് ഫ്രഷ് ഹെയര്‍ ഡ്രസ്സസ് ആരംഭിക്കുന്നത് ആറു വര്‍ഷം മുമ്പാണ്. ഗള്‍ഫിലും കൃഷ്ണന്റെ ജോലി മുടിവെട്ടലായിരുന്നു. അവിടെ പത്രങ്ങളില്‍വരെ അദ്ദേഹത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. പെരളത്ത് ഒരു ബാര്‍ബര്‍ ഷോപ്പ് അടച്ചിട്ടിരിക്കുന്നതറിഞ്ഞാണ് ഈ കട നടത്തിപ്പ് കൃഷ്ണന്‍ ഏറ്റെടുത്തത്. പാവപ്പെട്ടവര്‍ക്ക് ഉപകാരമാകട്ടെ എന്നുകരുതിയാണ് കൂലി കുറച്ചു വാങ്ങിച്ചു തുടങ്ങിയതും. അക്കാലത്ത് ആരും എതിര്‍പ്പുമായി വന്നുമില്ല.

രണ്ടുവര്‍ഷം മുമ്പാണ് വിനോദ് പെരളത്ത് എയര്‍കണ്ടീഷന്‍ മുറിയോടെ ബാര്‍ബര്‍ ഷോപ്പ് തുറക്കുന്നത്. കൃഷ്ണന്‍ കൂലി കുറച്ചു വാങ്ങുന്നതു കാരണം തന്റെ കടയിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്നില്ലെന്ന് ഇയാള്‍ പലരോടും പരാതിപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, കൃഷ്ണനോടുള്ള വൈരാഗ്യം പലരോടും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ബാര്‍ബര്‍ ഷോപ്പ് ഉടമകളുടെ യൂണിയനില്‍ വിനോദ് ഒരിക്കല്‍ ഇക്കാര്യം പറയുകയും ചെയ്തു.

തുടര്‍ന്ന് യൂണിയനിലെ ചിലര്‍ കൃഷ്ണനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ മുതിര്‍ന്ന പുരുഷന്മാരും കുട്ടികളുമാണ് തന്റെ അടുത്തുവരുന്നതെന്ന മറുപടിയും നല്‍കി. എന്നാല്‍ ഇതുകൊണ്ടൊന്നും വിനോദ് പിന്‍മാറാന്‍ തയ്യാറായില്ല. കൃഷ്ണനെ വധിക്കാന്‍ ബന്ധുവായ സുനില്‍കുമാറിന്റെ സഹായം തേടി. സുനില്‍കുമാര്‍ വഴി അനില്‍കുമാറിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. അവസരം നോക്കി ഇവര്‍ കൃഷ്ണന്റെ പിറകെ കൂടി.

ഇതിനിടെ കഴിഞ്ഞ ജൂലായ് എട്ടിന് രാത്രി ഒമ്പതുമണിയോടെ കടയടച്ച് കൃഷ്ണന്‍ ഏഴിലോട് പുറച്ചേരിയിലെ വീട്ടിലേക്ക് സ്‌കൂട്ടിയില്‍ പോകുന്നതിനിടെ പതുങ്ങിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. വീടിന് 20 മീറ്റര്‍ അകലെവച്ചാണ് മൂന്നംഗ സംഘം ബൈക്ക് കുറുകെ നിര്‍ത്തി വടി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്പിച്ചത്. കൈവച്ച് തടയാന്‍ ശ്രമിച്ച കൃഷ്ണന്റെ കൈയുടെ എല്ല് പൊട്ടുകയും ചെയ്തു.

കൈമുറിഞ്ഞ് രക്തം വാര്‍ന്നൊഴുകി. രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായ കൃഷ്ണനെ നാട്ടുകാരാണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രില്‍ എത്തിച്ചത്. താന്‍ മുടി മുറിക്കുന്നതിന് ചെറിയ കൂലി വാങ്ങുന്നതില്‍ സമീപത്തെ ബാര്‍ബര്‍ ഷോപ്പ് ഉടമയ്ക്ക് എതിര്‍പ്പുള്ളതായി കൃഷ്ണന്‍ പോലീസിന് മൊഴി നല്കിയിരുന്നു.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിനോദിനെ കുടുക്കിയത്. സംഭവ ദിവസം വിനോദിന്റെ ഫോണ്‍ ലൊക്കേഷന്‍ ഏഴിലോട് പരിധിയില്‍ ഉണ്ടെന്ന് തെളിയുകയും വിനോദിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയുമായിരുന്നു. ഇതോടെയാണ് ക്വട്ടേഷന്‍ സംഘത്തെ കുറിച്ചും അറിവ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Murder attempted to barber; Accused arrested, Kannur, News, Local-News, Murder Attempt, Police, Arrested, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?