ബിജെപി എംപിയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍; അനുയായികള്‍ക്ക് തന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് എം പി

ഗോഡ്ഡ: (www.kvartha.com 17.09.2018) ബിജെപി എംപിയുടെ കാല്‍ കഴുകി ആ വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍. ജാര്‍ഖണ്ഡില്‍ ഞായറാഴ്ചയാണു സംഭവം. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കയാണ്. എന്നാല്‍ സംഭവത്തെ അനുകൂലിക്കുന്ന പ്രതികരണമാണ് എംപി നിഷികാന്ത് ദ്യുബെ നല്‍കിയത്. തന്റെ അനുയായികള്‍ക്കു തന്നോടുള്ള സ്‌നേഹമാണ് ഈ കാണിക്കുന്നതെന്നും അതു ട്രോളുന്നവര്‍ക്കു മനസ്സിലാകില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

സ്വന്തം മണ്ഡലമായ ഗോഡ്ഡയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ദ്യൂബെ. പ്രസംഗം അവസാനിപ്പിച്ചതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകനായ പവന്‍ തളികയുമായെത്തി കാലിനരികിലിരുന്നു കഴുകാന്‍ തുടങ്ങി. തുടര്‍ന്നു തുണി കൊണ്ടു കാലു തുടച്ചു. അതിനുശേഷം ആ അഴുക്കുവെള്ളം ഇയാള്‍ കുടിക്കുകയായിരുന്നു. ഈ സമയം 'പവന്‍ ഭായ് സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളികള്‍ അണികള്‍ മുഴക്കുന്നുമുണ്ടായിരുന്നു.

Row Over Video Of BJP Worker Washing Lawmaker's Feet, Drinking The Water, News, BJP, Politics, Video, Drinking Water, Social Network, National

അതേസമയം, ജാര്‍ഖണ്ഡില്‍ അതിഥികളെ ആദരിക്കുന്ന പതിവു ചടങ്ങാണ് ഇതെന്നാണു ദ്യൂബെയുടെ പക്ഷം. 'കൃഷ്ണ ഭഗവാനും മഹാഭാരതത്തില്‍ സുധാമയ്ക്കു വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ട്. ഒരു ദിവസം പവന്റെ കാലു തുടയ്ക്കാനുള്ള അവസരവും എനിക്കും ലഭിച്ചേക്കാം'എന്ന് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പില്‍ ദ്യൂബെ എഴുതി.

Row Over Video Of BJP Worker Washing Lawmaker's Feet, Drinking The Water, News, BJP, Politics, Video, Drinking Water, Social Network, National

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Row Over Video Of BJP Worker Washing Lawmaker's Feet, Drinking The Water, News, BJP, Politics, Video, Drinking Water, Social Network, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?