പീഡനക്കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജയിലില്‍ പരമസുഖം; കൂട്ട് അതിര്‍ത്തി തര്‍ക്കക്കേസിലെ പ്രതിയും മദ്യപാനിയും, സുവിശേഷം നല്‍കാന്‍ കൂട്ടാക്കാതെ ബിഷപ്പ്
കോട്ടയം: (www.kvartha.com 25.09.2018) കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായി പാലാ സബ് ജയിലില്‍ കഴിയുന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജയിലില്‍ പരമസുഖം. സിംഹാസനത്തില്‍ നിന്ന് സിമന്റ് തറയിലേക്കുള്ള പതനമാണെങ്കിലും പാല സബ് ജയിലിലെ വാസത്തില്‍ അദ്ദേഹത്തിന് അനിഷ്ടമൊന്നും ഇല്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാക്കാം.
ആദ്യ ദിവസമായിട്ടും കട്ടിലും പട്ടുമെത്തയുമൊന്നുമില്ലെങ്കിലും ജയിലിലെ കമ്പിളി വിരിപ്പില്‍ കിടന്ന ഫ്രാങ്കോയ്ക്ക് പെട്ടെന്ന് തന്നെ ഉറക്കം വന്നിരുന്നു. ഇടയ്ക്ക് മൂളിപ്പറന്നു വന്ന കൊതുക് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഉറക്കത്തിനെ തടസപ്പെടുത്തിയിരുന്നത്. സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്ക്കുന്ന ഫ്രാങ്കോ ചൊവ്വാഴ്ച ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്.
വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ബാധിച്ചില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലില്‍ നടന്നില്ല. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.25ന് പാലാ സബ് ജയിലില്‍ പ്രവേശിച്ച ഉടന്‍ റിമാന്‍ഡ് പ്രതിയുടെ ക്രമനമ്പര്‍ 5968 നല്കി. തുടര്‍ന്ന് ജയില്‍ വസ്ത്രങ്ങളും വിതരണം ചെയ്തു.
എന്നാല്‍ ജയിലില്‍ എത്തുമ്പോള്‍ ധരിച്ചിരുന്ന പാന്റും ജുബ്ബയും ധരിക്കാന്‍ ജയില്‍ അധികൃതര്‍ അദ്ദേഹത്തെ അനുവദിച്ചു. പക്ഷെ ധരിച്ചിരുന്ന ബെല്‍റ്റ് ഊരിവാങ്ങി. റിമാന്‍ഡ് പ്രതിയായതിനാല്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ജയിലില്‍ അനുമതിയുണ്ട്. മൂന്നാം നമ്പര്‍ സെല്ലിലാണ് ബിഷപ്പ് ഫ്രാങ്കോയെ പാര്‍പ്പിച്ചിട്ടുള്ളത്.
കൂട്ടിന് രണ്ടു സഹതടവുകാരും ഉണ്ട്. ഒരാള്‍ അതിര്‍ത്തിക്കേസ് തര്‍ക്കത്തില്‍ അറസ്റ്റിലായതാണ്. മറ്റെയാള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് അറസ്റ്റിലായതാണ്. ശല്യക്കാരല്ലാത്തവരുടെ കൂടെയാണ് ബിഷപ്പ് ഫ്രാങ്കോയെ അടച്ചിട്ടുള്ളത്. ബിഷപ്പ് സെല്ലിനു മുമ്പില്‍ എത്തിയപ്പോള്‍ സെല്ലിലുണ്ടായിരുന്ന രണ്ടു പേരും എഴുന്നേറ്റ് ഭവ്യതയോടെ നിന്നു.
ചെറുപുഞ്ചിരിയോടെ അവരെ നോക്കിയശേഷം എന്തോ പറയാന്‍ ഭാവിച്ചെങ്കിലും ബിഷപ്പ് ഒന്നും ഉരിയാടിയില്ല. എന്നാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പോയിക്കഴിഞ്ഞ് അല്പനേരം സംസാരിച്ചു. പക്ഷെ സുവിശേഷത്തിനൊന്നും മെനക്കെട്ടില്ല. മദ്യപിച്ച് ബഹളം വെച്ച ആളെ ഉപദേശിക്കാനോ, അതിര്‍ത്തി തര്‍ക്കത്തില്‍ അയല്‍വാസിയോട് ക്ഷമിക്കാമായിരുന്നുവെന്നോ ഇരുവരോടും പറഞ്ഞുമില്ല.
തിങ്കളാഴ്ച വൈകിട്ട് ചോറും പുഴുക്കും രസവും കഴിച്ചു. ഉച്ചക്ക് ഏറെ താമസിച്ചാണ് ജയിലിലെത്തിയതെങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നതിനാല്‍ ചോറും മീന്‍കറിയും അവിയലും കൂട്ടി ശരിക്ക് ഭക്ഷണം കഴിച്ചു. വൈകുന്നേരം ചായയും കഴിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ പ്രഭാത ഭക്ഷണമായ ഉപ്പുമാവും പഴവും ചായയും കഴിച്ചു. ജയില്‍ അധികൃതര്‍ കഴിഞ്ഞദിവസം തന്നെ അദ്ദേഹത്തിന് പ്ലേറ്റും ഗ്ലാസും നല്കിയിരുന്നു. എന്നാല്‍ മറ്റു തടവുകാരെ പോലെ ക്യൂവില്‍ നിന്നും ഭക്ഷണം വാങ്ങാതെ ജയിലറുടെ നിര്‍ദേശപ്രകാരം സഹതടവുകാരില്‍ ഒരാള്‍ അദ്ദേഹത്തിന് വാങ്ങിക്കൊണ്ട് കൊടുക്കുകയായിരുന്നു.

ജയിലിലാവുന്ന ആദ്യ ഇന്ത്യന്‍ ബിഷപ്പായിരുന്നതിനാലും ജയിലില്‍ കഴിയുന്ന മറ്റ് തടവുകാരുടെ ആക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലും വളരെ സൂക്ഷിച്ചാണ് കാര്യങ്ങളുടെ പോക്ക്. ബിഷപ്പിന്റെ സുരക്ഷയ്ക്കായി രണ്ടു ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bishop Franco Mulakkal lodged in Pala sub-jail, Kottayam, News, Religion, Trending, Molestation, Remanded, Police, Kerala.

Powered by Info News For You

Comments
Post a Comment