പി കെ ശശിക്കെതിരെയുള്ള ലൈംഗികാരോപണ പരാതി അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ല, പോലീസ് ആണെന്ന് ബി ജെ പി നേതാവ്

പാലക്കാട് : (www.kvartha.com 04.09.2018) ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ് .ഐ വനിതാ നേതാവ് നല്‍കിയ ലൈംഗികാരോപണ പരാതി അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ലെന്നും പകരം സംസ്ഥാനത്തെ അന്വേഷണ സംവിധാനമാണെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് എം.ടി. രമേശ് .

സി.പി.എം നേതൃത്വം ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതി എന്തുകൊണ്ട് പോലീസിന് കൈമാറിയില്ലെന്ന് ചോദിച്ച അദ്ദേഹം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പാര്‍ട്ടി തന്നെ സംസ്ഥാനത്തെ നിയമസംവിധാനത്തെ അട്ടിമറിക്കുകയാണെന്നും ആരോപിച്ചു.

Police should act in the molestation case, not the party, Palakkad, News, Politics, Trending, Allegation, Molestation, CPM, BJP, Kerala.

സി.പി.എം ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ നേതാവായ യുവതി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് പരാതി നല്‍കിയത്. ഗുരുതരമായ ആരോപണങ്ങളാണ് യുവതി പരാതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫിസില്‍ വിളിച്ചുവരുത്തി തന്നെ കയറി പിടിക്കാന്‍ പി.കെ. ശശി ശ്രമിച്ചുവെന്ന് പരാതിയില്‍ ഉള്ളതായി അറിയുന്നു.

മാത്രമല്ല, നിരന്തരമായി ശല്യപ്പെടുത്തിയിരുന്നു. അശ്ലീലച്ചുവയോടെ സംസാരിച്ചിരുന്നു. ഫോണിലൂടെയും അശ്ലീല സംഭാഷണം നടത്തിയിരുന്നു തുടങ്ങിയ പരാതികളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പിംഗ് സഹിതമാണ് യുവതി പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. എം.എല്‍.എ വിളിച്ചതിന്റെ ഫോണ്‍ വിശദാംശങ്ങളും പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്.

അതേസമയം വാര്‍ത്ത പി കെ ശശി നിഷേധിച്ചിട്ടുണ്ട്. പരാതിയെ കുറിച്ച് അറിയില്ലെന്നു പറഞ്ഞ ശശി സിപിഎം ഇക്കാര്യത്തില്‍ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും നല്ല ജനപ്രതിനിധിയായി അറിയപ്പെടുന്ന തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടായിരിക്കാം ഈ നീക്കങ്ങളെന്നും ആരോപിച്ചു. പാര്‍ട്ടി അന്വേഷണം വന്നാല്‍ കമ്യൂണിസ്റ്റ് എന്ന രീതിയില്‍ അതിനെ നേരിടുമെന്നും ശശി പറഞ്ഞിരുന്നു.

Keywords: Police should act in the molestation case, not the party, Palakkad, News, Politics, Trending, Allegation, Molestation, CPM, BJP, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?