താന്‍ തെറ്റുചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടിയാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കും; ആരുടെയും പരാതി പോലുമില്ലാതെ മാധ്യമങ്ങള്‍ തന്നെ അനാവശ്യമായി വേട്ടയാടുന്നു; പി കെ ശശി
പാലക്കാട്: (www.kvartha.com 07.09.2018) തനിക്കെതിരെ തെറ്റുണ്ടെന്ന് പാര്‍ട്ടി ചൂണ്ടിക്കാട്ടിയാല്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നും ആരുടെയും പരാതി പോലുമില്ലാതെ മാധ്യമങ്ങള്‍ തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നും ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശി. തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ട്.
എന്നാല്‍ പിശക് പറ്റിയെന്ന് പാര്‍ട്ടി തന്നെ ബോധ്യപ്പെടുത്തിയാല്‍ എന്ത് ശിക്ഷാ നടപടിയും സ്വീകരിക്കാന്‍ താന്‍ ഒരുക്കമാണെന്നും ചെര്‍പ്പുളശേരിയില്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ശശി വ്യക്തമാക്കി. യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലാണ് ശശി ഏരിയാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.
പാര്‍ട്ടി അംഗത്തെക്കുറിച്ച് പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കുകയെന്നത് സി.പി.എമ്മിലെ രീതിയാണ്. തനിക്കെതിരായ പരാതിയില്‍ പാര്‍ട്ടി നടത്തുന്ന അന്വേഷണത്തെ നേരിടാന്‍ തയ്യാറാണ്. അതിനുള്ള ആര്‍ജ്ജവം തനിക്കുണ്ട്. പിശകുണ്ടായതായി ബോധ്യപ്പെട്ടാല്‍ പാര്‍ട്ടി തീരുമാനിക്കുന്ന ഏത് നടപടിയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണ്. തന്റെ നിയോജക മണ്ഡലത്തിലെ എല്ലാവര്‍ക്കും തന്നെ നന്നായി അറിയാവുന്നതാണ്. തനിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ പോലും തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ തന്നില്‍ നിന്നു കിട്ടില്ലെന്നും ശശി മാധ്യമങ്ങളോടു പറഞ്ഞു. വിവരമില്ലാത്തവര്‍ കാര്യങ്ങള്‍ പുറത്തുപറഞ്ഞേക്കും. മാധ്യമങ്ങള്‍ വിചാരിക്കുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശശിക്കെതിരായ പരാതിയില്‍ നടപടി തുടങ്ങിയതായി സിപിഎം നേതാവ് വൃന്ദ കാരാട്ട് പറഞ്ഞു. തനിക്കു കിട്ടിയ പരാതി അപ്പോള്‍ തന്നെ സംസ്ഥാന നേതൃത്വത്തിനു കൈമാറി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. ശശിക്കെതിരെ പരാതി ലഭിച്ചതായി ഇതാദ്യമായാണ് വൃന്ദ സ്ഥിരീകരിക്കുന്നത്.
സിപിഎം ദേശീയ നേതൃത്വത്തിനാണ് ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് കൂടിയായ യുവതി ശശിക്കെതിരായ പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. എന്നാല്‍ പോലീസോ സംസ്ഥാന വനിതാ കമ്മീഷനോ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: CPM to probe molestation complaint against MLA PK Sasi, Palakkad, News, Politics, Media, CPM, Molestation, Complaint, Controversy, Trending, Kerala.

Powered by Info News For You

Comments
Post a Comment