ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ അനധികൃത നിര്‍മാണം: റുഖിയയും കുടുംബവും ഇന്നും ദുരിതാശ്വാസ ക്യാമ്പില്‍
വയനാട്: (www.kvartha.com 02.09.2018) ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ അനധികൃത നിര്‍മാണത്തെ തുടര്‍ന്ന് നിര്‍ധനരായ കുടുംബം ഇന്നും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. വയനാട് വൈത്തിരിയിലാണ് അനധികൃത കെട്ടിട നിര്‍മാണം ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്‌നത്തിനെ തകര്‍ത്ത് കളഞ്ഞത്. വൈത്തിരിയിലെ റുഖിയയുടെ വീട് ആണ് അപകടാവസ്ഥയിലായിരിക്കുന്നത്.
കുന്നിടിച്ച് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചതാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഉരുള്‍പ്പൊട്ടലില്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് സമീപത്തുള്ള ഇവരുടെ വീട് ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലാണ്. ഇതേതുടര്‍ന്ന് നിര്‍ധനരായ ഈ കുടുംബം ഇന്നും ദുരിതാശ്വാസ ക്യാമ്പിലാണ് കഴിയുന്നത്.
എതിര്‍പ്പുകള്‍ അവഗണിച്ച് ഇവരുടെ വീടിനു താഴെ പഞ്ചായത്ത് നിര്‍മിച്ച ഇരുനില കെട്ടിടമാണ് കനത്ത മഴയില്‍ മണ്ണിനടിയിലേക്കു താണു പോയത്. ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ വൈത്തിരി പഞ്ചായത്ത് വന്‍തോതില്‍ കുന്നിടിച്ചപ്പോള്‍ തന്നെ വീട് അപകടാവസ്ഥയിലാകുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇവരുടെ വാക്കുകള്‍ അധികൃതര്‍ ചെവികൊണ്ടില്ല. കെട്ടിടം തകര്‍ന്ന രാത്രിയില്‍ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലം കയ്യേറിയതിന് വൈത്തിരി പഞ്ചായത്തിനെതിരെ വീട്ടമ്മയായ റുഖിയ നല്‍കിയ കേസ് ഇപ്പോഴും കോടതിയില്‍ നിലവിലുണ്ട്.
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയില്‍ കിടപ്പാടം നഷ്ടമായ ഇവര്‍ ബദല്‍ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Flood, Wayanad, bus, Stop, House, Bus Stand, Building, Construction, Illegal construction of Panchayath Bus Stand; House wife in dilemma.

Powered by Info News For You

Comments
Post a Comment