കുമ്പള ഗവ. സ്‌കൂളില്‍ അറബി അധ്യപകനില്ല: വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍
കുമ്പള (www.evisionnews.co): അധ്യയന വര്‍ഷം തുടങ്ങി മൂന്നുമാസങ്ങള്‍ പിന്നിട്ടിട്ടും കുമ്പള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അറബി അധ്യാപകനെ നിയമിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഉടന്‍ നടപടി കൈകൊള്ളണമെന്നും എം.എസ്.എഫ് ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ആവശ്യപ്പെട്ടു.
അധ്യാപകനില്ലാത്തത് കാരണം വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുകയാണ്. അധ്യാപകരെ നിയമിക്കാന്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. നേരത്തെ ഉണ്ടായിരുന്ന അധ്യാപകന്‍ സ്ഥലംമാറി പോയതിന് ശേഷം ഇതുവരെ കുട്ടികള്‍ അറബി പഠിച്ചിട്ടില്ല. നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്നും അഞ്ചുപേരെ നിയമിച്ചെങ്കിലും കുമ്പളയില്‍ അധ്യാപകനെ നിയമിക്കാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിലവില്‍ അറബി അധ്യാപകന്‍ ഇല്ലാത്തതിനാല്‍ പല വിദ്യാര്‍ത്ഥികളും ആശങ്കയിലാണ്. മാത്രമല്ല തന്ത്രപൂര്‍വം വിദ്യാര്‍ത്ഥികളെ അറബി പഠനത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോ ഇതെന്നും സംശയിക്കുന്നു. ആയതിനാല്‍ എത്രയുംപെട്ടെന്ന് നിയമനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
Powered by Info News For You

Comments
Post a Comment