ഡെമുവിന്റെ കന്നിയാത്രയ്ക്കു മികച്ച സ്വീകരണം; ജനം വരവേറ്റത് മാലയിട്ടും തേങ്ങ ഉടച്ചും

കൊച്ചി: (www.kvartha.com 26.09.2018) കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസില്‍ നിന്നുളള ഡെമുവിന്റെ കന്നിയാത്രയ്ക്കു മികച്ച സ്വീകരണം. ബുധനാഴ്ച രാവിലെ 9.20നായിരുന്നു ഡെമുവിന്റെ ആദ്യ സര്‍വീസ്. മാലയിട്ടും തേങ്ങ ഉടച്ചുമാണു ആദ്യ സര്‍വീസിനെ ജനം വരവേറ്റത്.

റെയില്‍വേ ഔദ്യോഗികമായി ഉദ്ഘാടന ചടങ്ങ് നടത്തിയില്ലെങ്കിലും ഏരിയ മാനേജര്‍ ആര്‍.ഹരികൃഷ്ണന്‍ ഉദ്യോഗസ്ഥരായ കെ.പി.ബി.പണിക്കര്‍, ചന്ദ്രശേഖരന്‍, സി.ജെ.ജയിംസ്, അലക്‌സാണ്ടര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

 2nd shortest Train route Service in India started from Cochin Harbour Terminus, Kochi, News, Business, Technology, Inauguration, Railway, Train, Kerala

ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ വികസന സമിതി കണ്‍വീനര്‍ കെ.പി.ഹരിഹരകുമാര്‍, പി.വി.അതികായന്‍, ടി.സദാനന്ദഭട്ട്, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാല്‍, റാക്കോ പ്രതിനിധികളായ കുരുവിള മാത്യൂസ്, കുമ്പളം രവി, ഏലൂര്‍ ഗോപിനാഥ്, കൗണ്‍സിലര്‍ സി.കെ.പീറ്റര്‍, മുന്‍ മേയര്‍ കെ.ജെ.സോഹന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണ ചടങ്ങ്.

300 പേര്‍ക്കു യാത്ര ചെയ്യാവുന്ന മൂന്നു കോച്ചുകളാണ് ട്രെയിനില്‍ ഉള്ളത്. എറണാകുളം സൗത്ത് വരെയാണു സര്‍വീസ്. ആദ്യ യാത്ര മികച്ച അനുഭവമായിരുന്നുവെന്നു യാത്രക്കാര്‍ പറഞ്ഞു. 35 മിനിറ്റ് കൊണ്ടാണു ഡെമു സൗത്തിലെത്തിയത്. 10 രൂപയാണു ടിക്കറ്റ് നിരക്ക്. എഞ്ചീനിയറിങ് ജോലി പൂര്‍ത്തിയാക്കാത്തതിനാല്‍ ആദ്യ യാത്ര ഏറെ വൈകിയാണു തുടങ്ങിയത്.

അതേസമയം ട്രെയിനോടിക്കുന്ന വിവരം ഡിവിഷന്‍ ആസ്ഥാനത്തു നിന്നു ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അടിയന്തരമായി ടെര്‍മിനസില്‍ നിന്നു രാമേശ്വരം ട്രെയിന്‍ ആരംഭിക്കണമെന്നു ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍ വികസന സമിതി ആവശ്യപ്പെട്ടു. ഡെമുവിന്റെ സമയം പുനക്രമീകരിക്കുക, തൃശൂര്‍, കോട്ടയം ഭാഗത്തേക്കു സര്‍വീസ് നടത്തുക എന്നീ ആവശ്യങ്ങളും സംഘടനകള്‍ മുന്‍പോട്ടു വയ്ക്കുന്നു.

ഉച്ച സമയത്തു ഡെമു ഉപയോഗിച്ചു വല്ലാര്‍പാടത്തേക്കു ടൂറിസ്റ്റ് സര്‍വീസ്. രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍വേ പാലത്തിലൂടെയുളള യാത്രയ്ക്കു പാക്കേജ് ടൂര്‍ രീതിയില്‍ മടക്ക യാത്രയുള്‍പ്പെടെ 50 രൂപ ടിക്കറ്റ് നിരക്ക് നിശ്ചയിക്കണമെന്നു റാക്കോ പ്രതിനിധികള്‍ പറഞ്ഞു. എറണാകുളം- രാമേശ്വരം ബൈവീക്ക്‌ലി ട്രെയിന്‍ ടെര്‍മിനസില്‍ നിന്ന് ആഴ്ചയില്‍ മൂന്നു ദിവസമുളള സര്‍വീസാക്കി മാറ്റിയാല്‍ വാത്തുരുത്തി കോളനി നിവാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഏറെ സഹായമാകും.

അടിയന്തരമായി സ്‌റ്റേഷനിലെ സിഗ്‌നല്‍ സംവിധാനം നവീകരിക്കുകയും പ്ലാറ്റ്‌ഫോമിനു നീളം കൂട്ടുകയും വേണമെന്നു നേതാക്കള്‍ പറഞ്ഞു. ടെര്‍മിനസില്‍ നിന്നു രാവിലെ എട്ടുമണിക്കും വൈകിട്ട് അഞ്ചുമണിക്കും സൗത്തില്‍ നിന്നു രാവിലെ ഒമ്പതുമണിക്കും വൈകിട്ട് 6.20 മണിക്കുമാണു ഡെമു സര്‍വീസ് നടത്തുക. മട്ടാഞ്ചേരി ഹാള്‍ട്ടാണ് ഇടയ്ക്കുള്ള സ്‌റ്റേഷന്‍. 40 മിനിറ്റാണ് യാത്രാസമയം. ഒരു മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തില്‍ ഓടിക്കുന്ന ഡെമു ശനി, ഞായര്‍ ദിവസങ്ങളില്‍ ഉണ്ടാകില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2nd shortest Train route Service in India started from Cochin Harbour Terminus, Kochi, News, Business, Technology, Inauguration, Railway, Train, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?