ബൈക്ക് കവര്‍ച്ചക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങി മുങ്ങിയ കാസര്‍കോട് സ്വദേശിയെ മംഗളൂരു പോലീസ് അറസ്റ്റു ചെയ്തു

കാഞ്ഞങ്ങാട്: (www.kasargodvartha.com 21.09.2018) ബൈക്ക് കവര്‍ച്ചക്കേസില്‍ പ്രതിയായി ജാമ്യത്തിലിറങ്ങി മുങ്ങിയ കാസര്‍കോട് സ്വദേശിയെ മംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട് ചായ്യോത്തെ ഷഫീഖിനെ (28)യാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ മംഗളൂരു മുള്‍കി പോലീസ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെ കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ വെച്ചാണ് വാറണ്ട് കേസ് പ്രതിയെ പിടികൂടിയത്.

മംഗളൂരുവിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നാലംഗ സംഘമാണ് മുള്‍കി പോലീസ് സ്‌റ്റേഷന്‍ പരധിയില്‍ നിന്നും ബൈക്ക് കവര്‍ച്ച ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശിയായ ഗസനി, കര്‍ണാടക സ്വദേശികളായ പ്രകാശ്, ശങ്കര്‍ എന്നിവരും ചേര്‍ന്നാണ് ബൈക്ക് കവര്‍ച്ച ചെയ്തത്. ഇവര്‍ക്ക് മറ്റേതെങ്കിലും കേസുമായി ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Mangalore, Robbery-case, Top-Headlines, Kanhangad, Hosdurg, Bike robbery case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?