മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു

വെള്ളരികുണ്ട്: (www.kasargodvartha.com 06.09.2018) അമേരിക്കയില്‍ ചികിത്സക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ വെള്ളരികുണ്ട് പോലീസ് കേസെടുത്തു. കൂരാംകുണ്ടിലെ ജോണ്‍സണ്‍ തോമസിനെതിരെയാണ് സിപിഎം ലോക്കല്‍ സെക്രട്ടറി സി ദാമോദരന്റെ പരാതിയില്‍ കേസെടുത്തത്.

മുഖ്യമന്ത്രിയുടെ അസുഖം സംബന്ധിച്ച് കളിയാക്കിയാണ്  ജോണ്‍സണ്‍ തോമസ് പോസ്റ്റിട്ടത്. ' ഇനി നിങ്ങളാരും ചോദിക്കരുത് മുഖ്യന് എന്താണ് സൂക്കേടെന്ന്! ഇപ്പോഴാണ് ശ്രദ്ധിച്ചത് ആ നടത്തം കണ്ടാലറിയില്ലെ .......എന്ന്'. ജോണ്‍സണ്‍ തോമസിന്റെ പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനമാണ് പിന്നീട് നവമാധ്യമങ്ങളില്‍ ഉയര്‍ന്നത്.  ജോണ്‍സണിനെതിരെ സിപിഎം അണികളില്‍ കടുത്ത പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vellarikundu, Kasaragod, News, Case, Congress Worker, Social Media


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?