പ്രവാസി ഭാരതീയ ദിവസ് സമ്മാന്‍ അവാര്‍ഡ് ജൂറിയില്‍ എം എ യൂസഫലിയും; പേര് നിര്‍ദേശിച്ചത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: (www.kvartha.com 27.09.2018) പ്രമുഖ എന്‍ ആര്‍ ഐ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയെ വാരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജൂറി കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് അവാര്‍ഡ് ജൂറിയിലേക്ക് യൂസഫലിയുടെ പേര് നിര്‍ദേശിച്ചത്.
ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തില്‍ നിന്നും യൂസഫലിക്ക് ലഭിച്ചു. യൂസഫലിയടക്കം അഞ്ച് വ്യക്തികളെയാണ് പ്രധാനമന്ത്രി ജൂറിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. വിവിധ മേഖലകളില്‍ പ്രാവിണ്യം തെളിയിച്ച വിദേശ ഇന്ത്യാക്കാര്‍ക്ക് നല്‍കുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്. അടുത്ത വര്‍ഷം ജനുവരി 21 മുതല്‍ 23 വരെ ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഇത്തവണ പി.ബി.ഡി നടക്കുക.
ഉപരാഷ്ട്രപതി ചെയര്‍മാനായ അവാര്‍ഡ് ജൂറിയില്‍ പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്ത അംഗങ്ങളെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി, ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും കമ്മിറ്റി അംഗങ്ങളായുണ്ട്. ഒക്ടോബര്‍ രണ്ടാംവാരം ഡല്‍ഹിയില്‍ ചേരുന്ന ജൂറിയുടെ ആദ്യയോഗത്തില്‍ അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Business, Business Man, M.A.Yusafali, Award, New Delhi, M A Yousufali in Pravasi Bharatiya Samman Award Jury
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment