മലയാള സിനിമാതാരങ്ങള്‍ പ്രഭാസിനെ കണ്ട് പഠിക്കണം; ഒരു ചിത്രത്തിന് മൂന്നും നാലും കോടി രൂപ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ കേരളത്തിലുണ്ട്; വിമര്‍ശനവുമായി മന്ത്രി

തിരുവനന്തപുരം: (www.kvartha.com 02.09.2018) പ്രളയക്കെടുതിയില്‍ സഹായങ്ങള്‍ നല്‍കാന്‍ പിശുക്കുകാട്ടിയെന്ന് ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെ മലയാളസിനിമാലോകത്തെ വിമര്‍ശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും. മലയാള സിനിമാതാരങ്ങള്‍ തെലുങ്ക് നടന്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി സഹകരണവകുപ്പ് ആവിഷ്‌കരിച്ച 'കെയര്‍ കേരള' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരിതബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് ഒരു കോടി രൂപ നല്‍കിയിരുന്നു. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി പ്രതിഫലം വാങ്ങുന്ന നടന്‍മാര്‍ കേരളത്തിലുണ്ടെന്നും കാര്യം മന്ത്രി ഓര്‍മ്മിപ്പിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, Cinema, Malayalam, Cine Actor, Minister, Trending, Flood, Minister criticizes malayalam cinema actors


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?