തണ്ണീര്‍മുക്കം ബണ്ട് മണല്‍ചിറ പൂര്‍ണമായി പൊളിക്കുന്നതിന് നടപടി തുടങ്ങി
ചേര്‍ത്തല: (www.kvartha.com 05.09.2018) തണ്ണീര്‍മുക്കം ബണ്ട് മണല്‍ചിറ പൂര്‍ണമായി പൊളിക്കുന്നതിന് നടപടി തുടങ്ങി. ആദ്യഘട്ടത്തില്‍ മണല്‍ ചിറയിലെ കൂനകള്‍ ബണ്ടിനോട് ചേര്‍ന്നൊരുക്കിയ സ്ഥലത്തേക്ക് മാറ്റി തുടങ്ങി. ഇത് പൂര്‍ത്തിയായ ശേഷം ചിറകള്‍ പൊളിക്കും. ഡ്രഡ്ജര്‍ ഉള്‍പെടെയുള്ള സാമഗ്രികള്‍ എത്തിച്ച ശേഷം ചിറ പൊളിക്കാനാണ് തീരുമാനം. രണ്ട് ദിവസത്തിനുള്ളില്‍ പണി തുടങ്ങുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു.
മണല്‍ നീക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു ചിറ പൊളിക്കുന്നതിന് തടസമായത്. സര്‍ക്കാര്‍ തലത്തില്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പൊളിക്കാന്‍ തീരുമാനമായത്. തര്‍ക്കം പരിഹരിക്കുന്നത് വരെ ജലസേചന വകുപ്പിന്റെ സ്ഥലങ്ങളില്‍ മണല്‍ സൂക്ഷിക്കാനാണ് ധാരണ. പുതിയ ബണ്ടിന്റെ ആദ്യ, അവസാന ഭാഗങ്ങളിലും വെച്ചൂര്‍ പഞ്ചായത്ത് പരിധിയിലെ അംബിക മാര്‍ക്കറ്റിലും തണ്ണീര്‍മുക്കം പഞ്ചായത്ത് പരിധിയിലും മണല്‍ സൂക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒന്നരലക്ഷം ഘനയടി മണല്‍ നീക്കം ചെയ്യാനാണ് ധാരണ. ചിറ പൂര്‍ണമായി പൊളിച്ച് നീക്കാന്‍ ഒരു മാസത്തോളം വേണ്ടിവരും.
പുതിയ ബണ്ടിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലുള്ള ചിറകളാണ് നീക്കുന്നത്. രാത്രികാലങ്ങളില്‍ മണല്‍ മോഷണം വ്യാപകമാകുകയാണ്. വള്ളങ്ങളില്‍ വൈക്കം, കുമരകം എന്നിവിടങ്ങളിലേക്കാണ് മണല്‍ കൊണ്ടുപോകുന്നത്. അധികൃതരുടെ അറിവോടെയാണ് മണല്‍ കടത്ത് തുടരുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Local-News, Alappuzha, Decided to destroy Thanneermukkom Bund
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment