പെട്രോളിനും ഡീസലിനും വിലകുറച്ച് മമതാ സര്‍ക്കാര്‍

കൊല്‍ക്കത്ത:(www.kvartha.com 11/09/2018) ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാജ്യം സ്തംഭിച്ചതിന് പിന്നാലെ പെട്രോളിനും ഡീസലിനും വിലകുറച്ച് മമതാ സര്‍ക്കാരിന്റെ നിര്‍ണായകനീക്കം. ലിറ്ററിന് ഒരു രൂപ വീതമാണ് പെട്രോളിനും ഡീസലിനും കുറച്ചത്. സംസ്ഥാനത്തെ പുതുക്കിയ ഇന്ധനവില അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

ഒഡീഷ സര്‍ക്കാരും ചൊവ്വാഴ്ച പെട്രോളിന് ഒരു രൂപ കുറച്ചിരുന്നു. ഒഡീഷയിലും പുതുക്കിയ വില രാത്രിയോടെ നിലവില്‍ വരും. രാജ്യത്ത് പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.20 രൂപയുടെയും ഡീസലിന് 2.65 രൂപയുടെയും വര്‍ധനവുണ്ടായി. ഇതിനുപിന്നാലെയാണ് ബംഗാള്‍, ഒഡീഷ സര്‍ക്കാരുകള്‍ ഒരു രൂപ കുറച്ചിരിക്കുന്നത്.

News, Kolkata, National, Chief Minister, Fuel in West Bengal to be one rupee cheaper: Mamata Banerjee


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kolkata, National, Chief Minister, Fuel in West Bengal to be one rupee cheaper: Mamata Banerjee


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?