എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി മാരകമായി പരിക്കേല്‍പ്പിച്ചു; ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥി ആശുപത്രിയില്‍
കൊല്ലം: (www.kvartha.com 09.09.2018) എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കോളജില്‍ നിന്നും വിളിച്ചിറക്കി പുറത്തു കൊണ്ടുവന്ന് മാരകായുധങ്ങളുപയോഗിച്ച് സാരമായി പരിക്കേല്പിച്ചു. പള്ളിമുക്ക് യൂനുസ് എഞ്ചിനീയറിംഗ് കോളജിലെ സിവില്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഗൗതം കൃഷ്ണ (19) ക്കാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഗൗതം കൃഷ്ണയെ ആദ്യം ജില്ലാ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് യൂനുസ് കോളജിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥി രാഹുല്‍ കൃഷ്ണക്കും പുറത്തു നിന്നുള്ള കണ്ടാലറിയാവുന്ന ഏഴോളം പേര്‍ക്കെതിരെയും ഇരവിപുരം പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് നാലേകാലോടെ കോളജിനു മുന്നിലുള്ള റോഡിലാണ് സംഭവം. കല്ലും കത്തിയും കമ്പിവടികളും കൊണ്ടായിരുന്നു പുറത്തു നിന്നുള്ള അക്രമികളുടെ നേതൃത്വത്തില്‍ സംഘം എത്തിയത്. ചില സുഹൃത്തുക്കളാണ് രാഹുലുമായുണ്ടായിരുന്ന തര്‍ക്കം പറഞ്ഞു തീര്‍ക്കണമെന്നാവശ്യപ്പെട്ട് ഗൗതമിനെ പുറത്തേക്ക് വിളിപ്പിച്ചത്. കോളജിനു പുറത്ത് റോഡിലെത്തിയ ഗൗതം കൃഷ്ണയെ രാഹുല്‍ മുഖത്ത് ഇടിച്ചു വീഴ്ത്തിയതായി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
തുടര്‍ന്ന് അവിടെ കാത്തു നിന്നിരുന്ന ഒരു സംഘം അക്രമികള്‍ കല്ലുകൊണ്ട് തലക്കും മുഖത്തും ഇടിച്ചു. തുടര്‍ന്ന് കമ്പിവടി കൊണ്ട് മുതുകത്തും തലക്കും അടിച്ചു. ബഹളം കേട്ട് മറ്റു വിദ്യാര്‍ത്ഥികള്‍ കോളജില്‍ നിന്ന് ഓടിയെത്തിയപ്പോള്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള അക്രമിസംഘം കത്തികള്‍ വീശി ഭീഷണിപ്പെടുത്തി.
കൂടുതല്‍ പേര്‍ എത്തിയതോടെ രാഹുല്‍ പുറത്ത് നിന്നെത്തിയ അക്രമികളിലൊരാളുടെ ഇരുചക്രവാഹനത്തില്‍ കയറി രക്ഷപ്പെട്ടു. വിദ്യാര്‍ത്ഥികളെ വിരട്ടിയ ശേഷം മറ്റുള്ളവരും രക്ഷപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Engineering student attacked, Kollam, News, Crime, Criminal Case, Injured, hospital, Treatment, Engineering Student, Police, Case, Kerala.

Powered by Info News For You

Comments
Post a Comment