ആശയപരമായി വിയോജിപ്പുള്ളവരെ കൊന്നുതള്ളുന്ന സനാതന്‍ സന്‍സ്തയെ നിരോധിക്കണം: കോണ്‍ഗ്രസ്
പനാജി: (www.kvartha.com 03.09.2018) ആശയങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ജനങ്ങളെ കൊന്ന് തള്ളുന്ന സനാതന്‍ സന്‍സ്തയെ നിരോധിക്കണമെന്ന് ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ഗിരീഷ് ചൊഡങ്കര്‍. മനുഷ്യാവകാശ പ്രവര്‍ത്തകരേയും എഴുത്തുകാരേയും ആക്രമിക്കാന്‍ ഗൂഢാലോചന നടത്തുകയും പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്ത സംഭവത്തില്‍ സംഘടനയിലെ ചില അംഗങ്ങള്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ചൊഡങ്കറുടെ ആവശ്യം.
ഇക്കാര്യം ഞങ്ങള്‍ മുന്‍പും ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ആവശ്യപ്പെടുന്നു. എതിര് നില്‍ക്കുന്ന ആശയങ്ങളെ തുടച്ചുനീക്കാന്‍ ജനങ്ങളെ ഇല്ലായ്മ ചെയ്യുന്ന സംഘടനയ്ക്ക് ഇനിയും തുടരാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനകം ഈ സംഘടനയുമായി ബന്ധപ്പെട്ട നിരവധി പേര്‍ അറസ്റ്റിലായി. ഇക്കാര്യത്തില്‍ ഗോവ സര്‍ക്കാര്‍ ഉടന്‍ നടപടി എടുക്കണമെന്നും ചൊഡങ്കര്‍ ആവശ്യപ്പെട്ടു.
സംഘടനയെ നിരോധിക്കുന്ന കാര്യം ഞങ്ങള്‍ ഗവര്‍ണറോട് ആവശ്യപ്പെടും. ഗോവ ഒരു മതേതര സംസ്ഥാനമാണ്. ലോകത്തിലെ വിവിധ കോണുകളില്‍ നിന്ന് ജനങ്ങള്‍ എത്തുന്ന സ്ഥലം. ഇത്തരമൊരു സംഘടനയെ ഗോവയെ വളരാന്‍ അനുവദിച്ചാല്‍ നമ്മുടെ മതേതര സ്വഭാവം നഷ്ടപ്പെടും. അത് സംസ്ഥാനത്തിന് മാത്രമല്ല, രാജ്യത്തിനും നഷ്ടമുണ്ടാക്കുമെന്നും ചൊഡങ്കര്‍ വ്യക്തമാക്കി.
ഗോവിന്ദ് പന്‍ സരെ, എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ വധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര കര്‍ണാടക പോലീസ് സനാതന്‍ സന്‍സ്തയിലെ അംഗങ്ങളെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കൊലപാതകങ്ങളുമായി ബന്ധമില്ലെന്നാണ് സംഘടന പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "Many people attached to these organisation have been arrested and we believe that the Goa government should decide on this soon," Chodankar said.

Keywords: National, Goa, Congress
Powered by Info News For You

Comments
Post a Comment