രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

കൊല്ലം: (www.kvartha.com 30.09.2018) ചവറ തെക്കുംഭാഗം പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുളള സ്വകാര്യ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് പോലീസിന്റെ പിടിയിലായി. തേവലക്കര പടിഞ്ഞാറ്റക്കര വടശേരി പടീറ്റതില്‍ വീട്ടില്‍ റഷീദിന്റെ മകന്‍ ജാരീസ് എന്നു വിളിക്കുന്ന ഹാരീസാണ് അറസ്റ്റിലായത്.

മോഷണം, പിടച്ചുപറി, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളള ഇയാളെ കഴിഞ്ഞ ദിവസമാണ് തെക്കുംഭാഗം പോലീസ് പിടികൂടിയത്. 22നു വൈകിട്ട് സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് പോയ ഏഴുവയസുകാരിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് വഴിയില്‍ നിന്നും ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

Youth arrested for molesting a minor girl, Kollam, News, Police Station, Youth, Arrested, Theft, Crime, Criminal Case, Kerala

സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ തെക്കുംഭാഗം എസ്.ഐ ജയകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested for molesting a minor girl, Kollam, News, Police Station, Youth, Arrested, Theft, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?