രാത്രികാലങ്ങളില്‍ പെണ്‍വേഷം കെട്ടി നടക്കുന്ന നാലു പുരുഷന്മാര്‍ കോട്ടയത്തു പിടിയില്‍

കോട്ടയം: (www.kvartha.com 30.09.2018) രാത്രികാലങ്ങളില്‍ കോട്ടയം നഗരത്തിലൂടെ പെണ്‍വേഷം കെട്ടി നടക്കുന്ന നാലു പുരുഷന്‍മാരെ കോട്ടയം വെസ്റ്റ് പോലീസ് പിടികൂടി. എറണാകുളം തേവര സ്വദേശി തെക്കേവീട്ടില്‍ വിഷ്ണു (24), അയര്‍ക്കുന്നം സ്വദേശി മാറാട്ടുകുഴിയില്‍ പ്രശാന്ത് (26), തൃക്കൊടിത്താനം സ്വദേശി അമ്പലപ്പറമ്പില്‍ ലിജു (38), മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി പുതുപ്പറമ്പില്‍ അബ്ദുര്‍ റഹ് മാന്‍ (21) എന്നിവരെയാണു കോട്ടയം വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

വെള്ളിയാഴ്ച അര്‍ധരാത്രിയോടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പരിസരത്തു വച്ചാണു ഇവരെ വെസ്റ്റ് പോലീസ് പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ നാല് സ്ത്രീവേഷ ധാരികളെ കണ്ടതോടെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.

Four men held immoral activities in Kottayam, Kottayam, News, Arrested, Police, Kerala

പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണു ഇവര്‍ സ്ത്രീകളുടെ വേഷം ധരിച്ചു നടക്കുന്ന പുരുഷന്‍മാരാണെന്നു കണ്ടെത്തിയത്. തുടര്‍ന്നു ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു.

പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. രാത്രികാലങ്ങളില്‍ ഇവര്‍ കോട്ടയത്ത് എത്തി രഹസ്യ കേന്ദ്രങ്ങളില്‍ വച്ചു സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിച്ചു നഗരത്തിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും കറങ്ങി നടക്കുകയാണ് ചെയ്തിരുന്നത്.

സ്ത്രീകളെപ്പോലെ വേഷം ധരിച്ചു നടക്കുന്ന ഇവര്‍ ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി രാത്രികാലങ്ങളില്‍ കോട്ടയം നഗരത്തിലുടനീളം സാമൂഹിക വിരുദ്ധരുടെ ശല്യം വര്‍ധിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് സിഐ നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തില്‍ പ്രത്യേക നിരിക്ഷണം നടത്തിവരികയായിരുന്നു. രാത്രിയില്‍ നടത്തിയ പരിശോധനക്കിടയിലാണു നാലു പേരെയും പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Four men held immoral activities in Kottayam, Kottayam, News, Arrested, Police, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?