വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോകള്‍: യുവ മോര്‍ച്ച നേതാവ് അറസ്റ്റില്‍
ചണ്ഡീഗണ്ഡ് (www.evisionnews.co): വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകള്‍ അയച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. ഹരിയാന യുവമോര്‍ച്ച വൈസ് പ്രസിഡണ്ട് അമിത് ഗുപ്തയാണ് അറസ്റ്റിലായത്. ഹരിയാന മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് രഞ്ജീതാ മേഹ്ത നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെ തുടര്‍ന്ന് ഇയാളെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതായി ബി.ജെ.പി സംസ്ഥാനഘടകം അറിയിച്ചു.
രാഷ്ട്രീയ പ്രവര്‍ത്തകര്‍, സമൂഹിക പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ അടക്കം അംഗങ്ങളായുള്ള വാട്സാപ് ഗ്രൂപ്പിലേക്ക് അമിത് ഗുപ്ത 65 ഓളം അശ്ലീല വിഡിയോകള്‍ അയച്ചെന്നാണു രഞ്ജീതയുടെ പരാതി. ആഗസ്റ്റ് 29, 30 തിയതികളിലായിരുന്നു സംഭവം. പരാതി അന്വേഷിച്ച പോലീസ് അമിത് ഗുപ്തയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് സൈബര്‍ സെല്‍ അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി. അഞ്ച് വര്‍ഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴ തുടങ്ങിയ ശിക്ഷക്കുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഇന്‍സ്പെക്ടര്‍ അരവിന്ദ് കുമാര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment