സ്‌കൂളിലെത്തി അധ്യാപികയായ ഭാര്യയുടെ മുന്നില്‍ വിഷം കഴിച്ച ഭര്‍ത്താവ് മരിച്ചു
കൂറ്റനാട് (പാലക്കാട്): (www.kvartha.com 04.09.2018) സ്‌കൂളിലെത്തി അധ്യാപികയായ ഭാര്യയുടെ മുന്നില്‍ വിഷം കഴിച്ച ഭര്‍ത്താവ് മരിച്ചു. തൃശൂര്‍ ചിറ്റശ്ശേരി ചെറുപ്പയില്‍ വിനയന്‍ (42) ആണു മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 29ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഭാര്യ ജോലി ചെയ്യുന്ന സ്‌കൂളിലെത്തിയ ഇയാള്‍ ഭാര്യയോടു കൂടെ പോരാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പോകാന്‍ കൂട്ടാക്കാത്തപ്പോള്‍ ഭാര്യയുടെയും മറ്റ് അധ്യാപകരുടെയും മുന്നില്‍വച്ച് വിഷം കഴിക്കുകയും പുറത്തേക്കോടുകയുമായിരുന്നു. അല്‍പദൂരമെത്തിയപ്പോഴേക്കും കുഴഞ്ഞുവീണു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man Commits Suicide In Front Of His Wife After An Argument, palakkad, News, Local-News, Hospital, Treatment, School, Thrissur, Medical College, Kerala.
Keywords: Man Commits Suicide In Front Of His Wife After An Argument, palakkad, News, Local-News, Hospital, Treatment, School, Thrissur, Medical College, Kerala.
Powered by Info News For You

Comments
Post a Comment