വിവാദങ്ങള്‍ക്ക് പിന്നില്‍ ക്രിക്കറ്റ് അസോസിയേഷനിലെ ഗ്രൂപ്പിസം: തന്നെ ആരും ഒറ്റപ്പെടുത്തില്ലെന്ന് അസ്ഹറുദ്ദീന്‍


കാസര്‍കോട് (www.evisionnews.co): സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ കേരള ക്രിക്കറ്റ് അസോസിയേഷനിലെ വിമതവിഭാഗം. ചില താരങ്ങള്‍ക്കെതിരെയുണ്ടായ അച്ചടക്ക നടപടിയെ മറ്റൊരു രീതിയില്‍ വളച്ചൊടിച്ച് ഔദ്യോഗിക വിഭാഗത്തെ താറടിച്ച് കാട്ടാനുള്ള ശ്രമം അസോസിയേഷനിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

അതേസമയം മൂന്നു മത്സരങ്ങളില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയ നടപടി അംഗീകരിക്കുന്നുവെന്നും നടപടിയെ ചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും കേരള രഞ്ജി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. തന്റെ വളര്‍ച്ചക്ക് പിന്നില്‍ കെ.സി.എയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ആണ്. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന്റെ പേരിലാണ് നടപടിയെന്നും കേരള ക്രിക്കറ്റ് അസോസിയേഷനും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷനും എന്തു നടപടിയെടുത്താലും അത് നന്മക്ക് വേണ്ടി മാത്രമായിരിക്കുമെന്നാണ് കരുതുന്നതെന്നും അസ്ഹറുദ്ദീന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗത്ത് നിന്നും ഏതാനും താരങ്ങള്‍ക്കെതിരെയുണ്ടായ നടപടി സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയരുന്നതിനിടയിലാണ് അസ്ഹറുദ്ദീന്റെ പ്രതികരണം.

കേരള ക്രിക്കറ്റ് അസോസിയേഷനും ജില്ലാ ക്രിക്കറ്റ് അസോസിയേഷനും ടീം അംഗങ്ങളും എന്നും പിന്തുണ മാത്രമെ നല്‍കിയിരുന്നുള്ളൂ. അസോസിയേഷനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് പോലുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം പ്രചാരണങ്ങള്‍ ചില ഗൂഢാലോചനയുടെ ഭാഗം മാത്രമാണെന്നും അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

ടീം ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ട് അസ്ഹറുദ്ദീന്‍ ഉള്‍പ്പടെ താരങ്ങള്‍ കെ.സി.എക്ക് പരാതി നല്‍കിയിരുന്നു. പതിമൂന്ന് താരങ്ങള്‍ ഒപ്പിട്ടാണ് പരാതി നല്‍കിയത്. ഇത് അസോസിയേഷന്‍ യോഗത്തില്‍ ചര്‍ച്ചയാവുകയും പരാതിക്കാര്‍ക്കെതിരെ ഗൂഢാലോചന കുറ്റത്തിന് നടപടി വരുകയും ചെയ്യുകയായിരുന്നു. അസ്ഹറുദ്ദീന്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരെയാണ് ഗൂഢാലോചനാ കുറ്റംചുമത്തി മൂന്നു മാച്ചില്‍ വിലക്കും പിഴയും ഏര്‍പ്പെടുത്തിയത്.

കെ.സി.എയോട് ചെയ്തത് തെറ്റാണ്. അര്‍ഹിക്കുന്ന ശിക്ഷയാണ് അസോസിയേഷന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അസ്ഹറുദ്ദീന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?