മദ്ധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോ; രാഹുല്‍ ഗാന്ധി ശിവഭക്തനെന്ന് പാര്‍ട്ടി പോസ്റ്ററുകള്‍; ബിജെപിയുടെ വഴിയേ കോണ്‍ഗ്രസും
ഭോപ്പാല്‍: (www.kvartha.com 17.09.2018) മദ്ധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. ബിജെപിയുടെ കോട്ടയായ ഭോപ്പാലില്‍ നിന്നുമാണ് റാലി ആരംഭിക്കുന്നത്. റാലി കടന്ന് പോകുന്ന വഴികള്‍ നീളെ രാഹുല്‍ ഗാന്ധി ശിവഭക്തനാണെന്ന് വ്യക്തമാക്കി പോസ്റ്ററുകളും ഒട്ടിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെ രാഹുല്‍ ഗാന്ധി ഭോപ്പാല്‍ എയര്‍പോര്‍ട്ടിലെത്തും. ഒരു മണിയോടെ ലാല്‍ ഘട്ടി ചൗക്കില്‍ നിന്നും റോഡ് ഷോ ആരംഭിക്കും. 15 കിമീ ആണ് റോഡ് ഷോ. അതിന് മുന്‍പായി രാഹുല്‍ ഗാന്ധി 11 ഹിന്ദു മതപുരോഹിതന്മാരെ കണ്ട് ആശീര്‍വാദം തേടും. പാര്‍ട്ടി വക്താവ് പങ്കജ് ചതുര്‍വേദിയാണ് ഇക്കാര്യം അറിയിച്ചത്.
ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡിന്റെ ദസ്സറ മൈതാനിയിലാണ് റോഡ് ഷോ അവസാനിക്കുക. അവിടെ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും. വൈകിട്ട് 6.30ഓടെ രാഹുല്‍ ഡല്‍ഹിയിലേയ്ക്ക് മടങ്ങും.
ടി ആകൃതിയിലുള്ള വേദിയാണ് രാഹുലിനായി ഒരുക്കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Rahul's roadshow, in which he will ride an open vehicle, will conclude at Bharat Heavy Electricals Ltd's Dussehra Maidan, where he will interact with party cadres, he added. Rahul will spend an hour and a half, from 4 pm to 5.30 pm with the party workers, and leave for Delhi at 6.30 pm.
Keywords: National, Politics, Rahul Gandhi, Congress

Powered by Info News For You

Comments
Post a Comment