ഐ ആം സോറി ശിവദേ; കാമുകിയുടെ പിണക്കം തീര്‍ക്കാന്‍ സോറി പറഞ്ഞത് അതിരുകടന്നു; യുവാവിനെ പോലീസ് പൊക്കി
പൂനെ: (www.kvartha.com 13.09.2018) കാമുകിയുടെ പിണക്കം തീര്‍ക്കാന്‍ സോറി പറഞ്ഞത് അതിരുകടന്നു. ഒടുവില്‍ യുവാവിനെ പോലീസ് പൊക്കി. പൂനെയിലെ പിംപ്‌രി മേഖലയിലാണ് സംഭവം. എംബിഎ വിദ്യാര്‍ത്ഥിയായ ഖേദേക്കര്‍ ആണ് സോറി പറഞ്ഞതിന് പോലീസ് പിടിയിലായത്. തന്നോട് പിണങ്ങിയ കാമുകിയുടെ പിണക്കം മാറ്റാനായി ഒന്നൊന്നൊര സോറിയാണ് യുവാവ് പറഞ്ഞത്. 72,000 രൂപയാണ് സോറി പറയാനായി ചെലവിട്ടതെന്ന് യുവാവ് പറയുന്നു.
കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ മുഴുവന്‍ ഇലക്ട്രിക് പോസ്റ്റുകളിലും 'ശിവദേ, 'ഐ ആം സോറി' എന്നെഴുതിയ ബോര്‍ഡ് വെച്ചായിരുന്നു ഖേദേക്കറിന്റെ മാപ്പുപറച്ചില്‍. പൂനെയിലെ പിംപ്‌രി മേഖലയിലാണ് സംഭവം നടന്നത്.
ഏകദേശം മുന്നൂറോളം ബോര്‍ഡുകള്‍ ഇത്തരത്തില്‍ ഉണ്ടായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവിനെതിരെ കേസെടുത്തത്.
താന്‍ ശിവദേ എന്ന് വിളിക്കുന്ന തന്റെ കാമുകിയുമായി പിണക്കത്തിലാണെന്നും ഇത് തീര്‍ക്കാനാണ് ബോര്‍ഡ് വച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തന്റെ സുഹൃത്തുമായി ചേര്‍ന്നാണ് ഖേദേക്കര്‍ പദ്ധതി നടപ്പിലാക്കിയതെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Pune, Love, Arrest, National, News, Youth, Sorry, “Shivde I am sorry,” Maharashtra lover’s creativity to appease angry girlfriend lands him in trouble

Powered by Info News For You

Comments
Post a Comment