കാഴ്ചയില്ലാത്തവര്‍ക്കായി സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ മദ്റസക്ക് സമസ്തയുടെ അംഗീകാരം

ചേളാരി: (www.kasargodvartha.com 11.09.2018) കാഴ്ചയില്ലാത്തവര്‍ക്കായി സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച മദ്രസയ്ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം. മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ കട്ടുപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ഗൈഡന്‍സ് ഇസ്ലാമിക് സെന്റര്‍ സെക്കന്‍ഡറി മദ്രസ ഫോര്‍ ദി ബ്ലൈന്റ് മദ്രസയാണ് സമസ്ത 9863-ാം നമ്പറായി അംഗീകരിച്ചത്.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സോഷ്യല്‍ സര്‍വ്വീസ് മൂവ്മെന്റിന് കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രായ വ്യത്യാസമില്ലാതെ 26 പഠിതാക്കള്‍ പഠിക്കുന്ന ഇവിടെ താമസം, ഭക്ഷണം എല്ലാം സൗജന്യമായാണ് നല്‍കുന്നത്. കാഴ്ച വൈകല്യമുള്ളവര്‍ക്കായുള്ള ബ്രൈലി ലിപിയില്‍ തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Top-Headlines, Religion, Samastha, madrasa, Malappuram, Samastha's approval for First Blind Madrasa
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?