രൂപയെ രക്ഷിക്കണമെന്ന് സര്‍ക്കാര്‍, വില തകര്‍ച്ചയില്‍ കാര്യമായ ഇടപെടല്‍ നടത്താതെ റിസര്‍വ് ബാങ്ക്


(www.evisionnews.co) ഏഷ്യന്‍ കറന്‍സികളില്‍ കഴിഞ്ഞ ഏതാനം മാസങ്ങളായി വന്‍ വിലത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് കരുത്തേകുന്ന നടപടിയുമായി ഉടന്‍ ഇടപെടാന്‍ സര്‍ക്കാര്‍ ആബി ഐ യ്ക്ക് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ഏതാനം മാസത്തിനിടെ രൂപവിലയിലെ ഇടിവ് 13 ശതമാനമാണ്. ഇന്നലെ രൂപവില റിക്കോഡ് തകര്‍ച്ചയായ 72.67 ല്‍ എത്തിയിരന്നു.

പിന്നീട് ഡോളറിന് 72.45 എന്ന തോതില്‍ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. രൂപവില ഒരു ഭാഗത്ത് നിയന്ത്രണമില്ലാതെ ഇടിയുമ്പോള്‍ മറുഭാഗത്ത് പെട്രോള്‍ ഡിസല്‍ വില കുതിച്ചുയരുകയാണ്. രാജ്യത്തെ പല സ്ഥലത്തും പെട്രോള്‍ വില ലിറ്ററിന് 90 കടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കറന്‍സി മാര്‍ക്കറ്റില്‍ ഗൗരവത്തോടെ ഇടപെടാനുള്ള നിര്‍ദ്ദേശം. ജൂണില്‍ 6.18 ബില്യണ്‍ ഡോളറും മേയില്‍ 5.8 ബില്ല്യണ്‍ ഡോളറും രൂപയെ രക്ഷിക്കാനായി വിപണിയിലിറക്കിയിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?