സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള പുരസ്‌കാരം ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളിന്

കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള പുരസ്‌കാരത്തിന് ചെര്‍ക്കള സെന്‍ട്രല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അര്‍ഹരായി. മികച്ച നാലാമത്തെ പി.ടി.എ ആയാണ് ചെര്‍ക്കള സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലയില്‍ മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് നേടിയതിനു പിന്നാലെയാണ് സംസ്ഥാനതല അവാര്‍ഡും ചെര്‍ക്കള സ്‌കൂളിനെ തേടിയെത്തിരിക്കുന്നത്. രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 

അതേസമയം നേട്ടത്തിന് പിറകില്‍ പ്രവര്‍ത്തിച്ച സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം.കെ ചന്ദ്രശേഖരന് മികച്ച അധ്യാപകനുള്ള അവാര്‍ഡ് കൂടി ലഭിച്ചത് സ്‌കൂളിന് ഇരട്ടി മധുരമേകുകയാണ്. ശാസ്ത്ര അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും ഇതിനകം നിരവധി സ്‌കൂളുകളില്‍ സേവനമനുഷ്ഠിക്കുകയും ചെയ്ത ചന്ദ്രശേഖരന്‍ മാഷ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചെര്‍ക്കള സ്‌കൂളിന്റെ ജീവനാഡിയായി പി.ടി.എയോടൊപ്പമുണ്ട്. സ്‌കൂളിന്റെ യശസ്സ് വാനോളമുയര്‍ത്തിയ പ്രധാനധ്യാപകന്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പടെയുള്ള അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും പിടിഎ ഭാരവാഹികള്‍ അനുമോദിച്ചു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?