ഇന്ധന വില മൂന്നോട്ട് തന്നെ; പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു; കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയിനത്തില്‍ വന്‍ കുതിച്ചുചാട്ടം
തിരുവനന്തപുരം: (www.kvartha.com 08.09.2018) ഇന്ധന വില വര്‍ധനവിനെതിരെ രാജ്യമൊട്ടാകെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടും ഇന്ധന വില മുന്നോട്ട് തന്നെ. സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില. ഈ മാസം പെട്രോളിന് 1.91 രൂപയും ഡീസലിന് 2.42 രൂപയുമാണ് വര്‍ധിച്ചത്.
ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 15.33 രൂപയും കേന്ദ്രം എക്‌സൈസ് ഡ്യൂട്ടിയായി ഈടാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം പെട്രോളിയം ഉത്പന്നങ്ങളുടെ നികുതിയിനത്തില്‍ 2,29,019 കോടി രൂപയാണ് കേന്ദ്രത്തിനു ലഭിച്ചത്. 2014-15 ല്‍ ഇതു 99,184 കോടി മാത്രമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Petrol Price, Petrol, diesel, Price, Central Government,

Powered by Info News For You

Comments
Post a Comment