മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്ററുടെ വീട്ടില്‍ ആയുധധാരികളായ മുഖംമൂടി സംഘത്തിന്റെ ആക്രമണം; എഡിറ്ററേയും ഭാര്യയേയും കെട്ടിയിട്ട് മര്‍ദിച്ചശേഷം സ്വര്‍ണവും പണവും കവര്‍ന്നു
കണ്ണൂര്‍: (www.kvartha.com 06.09.2018) മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്ററുടെ വീട്ടില്‍ ആയുധധാരികളായ മുഖംമൂടി സംഘത്തിന്റെ ആക്രമണം. എഡിറ്ററേയും ഭാര്യയേയും കെട്ടിയിട്ട് മര്‍ദിച്ചശേഷം സ്വര്‍ണവും പണവും കവര്‍ന്നു. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റ് ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ കണ്ണൂര്‍ താഴെചൊവ്വയിലുള്ള വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ സംഘം വിനോദ് ചന്ദ്രനേയും ഭാര്യ സരിതയേയും മര്‍ദിക്കുകയും കെട്ടിയിട്ട ശേഷം മോഷണം നടത്തുകയുമായിരുന്നു.
പുലര്‍ച്ചെ ഒരു മണിയോടെ വീട്ടില്‍ കയറിയ സംഘം മൂന്നു മണിയോടെയാണ് മോഷണം കഴിഞ്ഞ് മടങ്ങിയത്. മുന്‍വാതില്‍ തകര്‍ത്താണ് സംഘം വീട്ടിനുള്ളില്‍ കയറിയത്. ശബ്ദം കേട്ട് വിനോദ് ചന്ദ്രനും ഭാര്യയും കിടപ്പു മുറിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും മോഷ്ടാക്കള്‍ ഇരുവരേയും ആക്രമിക്കുകയും കൈകാലുകള്‍ കെട്ടിയിടുകയുമായിരുന്നു.
ഇരുവരുടേയും വായും മൂടിക്കെട്ടി. മോഷ്ടാക്കള്‍ പോയ ശേഷം പുലര്‍ച്ചെ നാലു മണിയോടെ കെട്ടുകള്‍ സ്വയം അഴിച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും പരിക്കുകളോടെ കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Masked men break into Mathrubhumi news editor’s house, decamp with valuables, Kannur, News, Local-News, theft, Mathrubhumi, House, Injured, attack, hospital, Treatment, Kerala.

Powered by Info News For You

Comments
Post a Comment