ഞങ്ങളൊന്നായി..നമ്മളൊന്നായി.. കെട്ടിപ്പടുക്കുമൊരു പുതുകേരളത്തെ; കെ എസ് ചിത്രയും ഹരിഹരനും പാടി മലയാള സിനിമാ താരങ്ങളടക്കം അണിനിരന്ന ഗാനം ശ്രദ്ധേയമാകുന്നു; അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളര്‍പ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 03.09.2018) മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ 'നൊമ്പരമെഴുതിയ മഴയേ.. കരയില്‍ കണ്ണീര്‍കടലായൊഴുകിയ മഴയേ..' എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയമാകുന്നു. നവകേരളത്തെ സൃഷ്ടിക്കാന്‍ കൂടെ ചേരുക എന്ന പ്രമേയത്തിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. അഭിരാം കൃഷ്ണന്റെ കണ്‍സപ്റ്റില്‍ പിറവിയെടുത്ത ഗാനം സംവിധാനം ചെയ്തത് സുബാഷ് അഞ്ചല്‍ ആണ്.
റോണി റാഫേല്‍ ആണ് വരികള്‍ എഴുതിയത്. ലാലു ജോസഫ് ആണ് നിര്‍മാണം. ഞങ്ങളൊന്നായി..നമ്മളാന്നായി.. കെട്ടിപ്പടുക്കുമൊരു പുതുകേരളത്തെ എന്ന് ആവര്‍ത്തിച്ച് പറയുന്ന ഗാനത്തില്‍ നടി മിയ ജോര്‍ജ്, നടന്‍ കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും അണിനിരക്കുന്നു.
നമുക്കൊന്നായി നവകേരളത്തെ സൃഷ്ടിക്കാം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തോടെയാണ് ഗാനം തുടങ്ങുന്നത്. അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങളര്‍പ്പിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ചരിത്രത്തിലെ ഏതുതരം പുനര്‍നിര്‍മിതികള്‍ക്കും പ്രേരണയായി മുഖ്യമായും കലയും പ്രചോദക സംഗീതവും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിലാണ്ടു പതറിപ്പോകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ നാടിന്റെ പുനര്‍രചനയ്ക്കായി പ്രിയപ്പെട്ട കലാകാരന്മാര്‍ ഒത്തു ചേര്‍ന്ന ഈ ഗാനം ഊര്‍ജം പകരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
Keywords: Kerala, Thiruvananthapuram, News, Entertainment, Trending, Flood, Song, Video, CM, Rain, Committed to rebuild Kerala, Song released

Powered by Info News For You

Comments
Post a Comment