പിണറായിയും മോഡിയും ഒരേ തൂവല്‍പക്ഷികള്‍; ചെന്നിത്തല

കാസര്‍കോട്: (www.kvartha.com 15.09.2018) മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്തി നരേന്ദ്ര മോഡിയും ഒരേ തൂവല്‍പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . ഇരവരും ഏകാധിപതികളെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് കണ്‍വെന്‍ഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ചുമതല കൈമാറാതെ വിദേശത്തു ചികിത്സയ്ക്ക് പോകുന്നത്. ഇത്ര നീണ്ടകാലം മന്ത്രിസഭായോഗം ചേരാതിരുന്നതും ഇതാദ്യമാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് പ്രളയം ഉണ്ടായത് സര്‍ക്കാരിന്റെ അനാസ്ഥ കൊണ്ടാണ്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലന്‍ഡ് ആസ്ഥാനമായ കണ്‍സള്‍ട്ടന്‍സിയായ കെ.പി.എം.ജിയെ ചുമതലപ്പെടുത്തിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

Pinarayi and Modi are dictators: Chennithala, kasaragod, News, Politics, Criticism, Ramesh Chennithala, Pinarayi vijayan, Narendra Modi, Kerala

ഈ തീരുമാനം കൈക്കൊണ്ടതിനുള്ള ചര്‍ച്ച നടന്നത് എവിടെയാണെന്നും വ്യക്തമാക്കണം. പാര്‍ട്ടിയിലും വീട്ടിലും തന്നിഷ്ടം കാണിക്കുന്നതു പോലെയല്ല ഭരണം. അതിന് ചട്ടവും വ്യവസ്ഥയും ഉണ്ട്. അത് മുഖ്യമന്ത്രി പാലിക്കണം. പ്രളയ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ പോലും പലര്‍ക്കും കിട്ടിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഷ്ടപരിഹാരം നല്‍കുന്നതിനായി ട്രൈബ്യുണല്‍ രൂപീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi and Modi are dictators: Chennithala, kasaragod, News, Politics, Criticism, Ramesh Chennithala, Pinarayi vijayan, Narendra Modi, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?