കന്യാസ്ത്രീയുടെ പീഡന പരാതിയിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന്

(www.evisionnews.co) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയിലെ അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് നല്‍കി. കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പിയുടെ ജോലി ഭാരം പരിഗണിച്ചാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത്. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസ്, പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസ് എന്നിവയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.
ഫാ. ജെയിംസ് എര്‍ത്തലില്‍ ഫ്രാങ്കോയെ കേസില്‍ നിന്നും രക്ഷിക്കുന്നതിനായി പരാതി പിന്‍വലിക്കാന്‍ കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചതാണ് ഒരു കേസിന് ആധാരമായ സംഭവം. മിഷണറീസ് ഓഫ് ജീസസ് സന്യാസ സമൂഹം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വാര്‍ത്താക്കുറിപ്പിനോടൊപ്പം ഇരയായ കന്യാസ്ത്രീയുടെ ചിത്രവും നല്‍കിയിരുന്നു. ഇതാണ് രണ്ടാമത്തെ കേസിന് കാരണമായ സംഭവം. ഈ കേസുകളാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ഇരയുടെ ചിത്രം പ്രചരിപ്പിച്ചതിന് കോണ്‍ഗ്രിഗേഷന്‍ പി.ആര്‍.ഒ സിസ്റ്റര്‍ അമലയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി.സാരഥിക്കാണ് അന്വേഷണ ചുമതല
Powered by Info News For You
Comments
Post a Comment