'ഹര്‍ത്താലില്‍ എല്ലാ ഹോട്ടലുകളും, റസ്റ്റോറന്റുകളും, ബേക്കറികളും അടച്ചിടും'

കാസര്‍കോട്: (www.kasargodvartha.com 08.09.2018) പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അന്യായമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചുകൊണ്ടും, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടി. യില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്ന തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ എല്ലാ ഹോട്ടലുകളും, റസ്റ്റോറന്റുകളും, ബേക്കറികളും അടച്ചിട്ട് സഹകരിക്കുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല താജ്, ജനറല്‍ സെക്രട്ടറി നാരയണ പുജാരി എന്നിവര്‍ അറിയിച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ദ്ധനവ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത് ഹോട്ടല്‍ വ്യാപാരികളടക്കമുള്ള വ്യാപാരി സമൂഹത്തെയാണ്. പാചകവാതകത്തിനടക്കമുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആയതിനാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Hotel, Top-Headlines, Harthal, All hotels Will be closed on Harthal Day
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?