കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു

തിരുവനന്തപുരം: (www.kvartha.com 27.09.2018) കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു. രാവിലെ 11.30 മണിയോടെ കെ പി സി സി ആസ്ഥാനത്തെത്തി അദ്ദേഹം ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് നിലവിലെ പ്രസിഡന്റ് എം എം ഹസനില്‍ നിന്ന് ചുമതലയേറ്റടുക്കുകയായിരുന്നു. പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ടു നയിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം മുല്ലപ്പള്ളി പറഞ്ഞു.

അധ്യക്ഷനോടൊപ്പം വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, പ്രചരണ സമിതി അധ്യക്ഷന്‍ കെ മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരും ചുമതലയേറ്റെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശപ്രകടനങ്ങള്‍ക്കിടയിലൂടെയാണ് കെപിസിസിയുടെ പുതിയ പ്രസിഡന്റും വര്‍ക്കിംഗ് പ്രസിഡന്റുമാരും ഇന്ദിര ഭവനിലെത്തിയത്.

എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പിസി ചാക്കോ, കെ സി വേണുഗോപാല്‍ എന്നീ മുതിര്‍ന്ന നേതാക്കളും എംപി-എംഎല്‍എമാരും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങിനെത്തിയിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thiruvananthapuram, News, KPCC, Congress, President, Politics, Mullappalli Ramachandran, Mullappally Ramachandran is new KPCC president 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?