വിജയവഴിയില്‍ മാഞ്ചസ്റ്റര്‍; ആഴ്‌സനലിനും ജയം

ലണ്ടന്‍: (www.kvartha.com 04.09.2018) തുടര്‍ച്ചയായ രണ്ട് പരാജയങ്ങള്‍ക്കുശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍. ബേണ്‍ലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കീഴടക്കിയത്. റൊമേലു ലുക്കാക്കുവാണ് മാഞ്ചസ്റ്ററിന്റെ രണ്ടുഗോളുകളിും നേടിയത്. 71 മിനിറ്റില്‍ പോഗ്ബ പെനാള്‍ട്ടി നഷ്ടപ്പെടുത്തിയതും 71-ാം മിനിറ്റില്‍ റഷ്‌ഫോഡിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നതും ബേണ്‍ലിയുടെ പരാജയഭാരം കുറച്ചു.


മറ്റൊരു മത്സരത്തില്‍ ആഴ്സനല്‍ കാര്‍ഡിഫ് സിറ്റിയെ തോല്‍പ്പിച്ചു. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ആഴ്‌സനലിന്റെ ജയം. മുസ്താഫി, ഒബുമെയാങ്ങ്, ലക്കാസറ്റെ എന്നിവര്‍ ആഴ്‌സനലിന്റെ ഗോളുകള്‍ നേടിയപ്പോള്‍ വിക്ടര്‍ കമാരസ, ഡാനി വാര്‍ഡി എന്നിവര്‍ കാര്‍ഡിഫിനായി സ്‌കോര്‍ ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, News, England, English Premier League, Manchester United, Arsenal, Winner, Barclays Premier League; Manchester, Arsenal Wins. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?