ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യും; മൊഴിയില്‍ വൈരൂദ്ധ്യമുള്ളതായി സൂചന
കൊച്ചി: (www.kvartha.com 20.09.2018) കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം വ്യാഴാഴ്ച്ചയും ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫിസില്‍ ബുധനാഴ്ച്ച നടന്ന ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ബിഷപ്പ് പൂര്‍ണമായും സഹകരിച്ചതായി കോട്ടയം പോലിസ് മേധാവി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച നടന്ന ആദ്യഘട്ട ചോദ്യംചെയ്യലില്‍ ഏകദേശം ഏഴ് മണിക്കൂറോളം ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തിട്ടുണ്ട്. ഇതില്‍ ബാക്കിയുള്ള ചോദ്യങ്ങള്‍ക്കാണ് ഇന്ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യലില്‍ ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി പറയേണ്ടത്. തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ് പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും വ്യാഴാഴ്ച്ചയും ചോദ്യം ചെയ്യല്‍ തുടരുക.
ഇന്നത്തെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണെന്നും ബിഷപ്പിന്റെ മൊഴികളും വസ്തുതകളും പരിശോധിച്ച് അറസ്റ്റ് വേണമോയെന്ന് തീരുമാനിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ആരോപണങ്ങളെ പരമാവധി പ്രതിരോധിക്കുന്ന നിലപാടാണ് ബിഷപ്പ് ചോദ്യം ചെയ്യലില്‍ സ്വീകരിച്ചതെന്നാണ് പോലീസ് നല്കുന്ന സൂചന. എന്നാല്‍ ബിഷപ്പിന്റെ വാദം പോലീസ് പൂര്‍ണ്ണമായും മുഖവിലക്കെടുത്തിട്ടില്ല. നിവില്‍ ബിഷപ്പിന്റെ മൊഴികളില്‍ വൈരൂദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Trending, Molestation, Case, Church, Father, Questioned, Kochi, Police, Religion, Police will question Bishop Franko Mulaikkal again.

Powered by Info News For You

Comments
Post a Comment