അമ്മ കണ്ണുതുറന്ന് ആദ്യം അന്വേഷിച്ചത് പൊന്നോമനയെ; അച്ഛന്‍ അബോധാവസ്ഥയില്‍ തന്നെ
തിരുവനന്തപുരം: (www.kvartha.com 27.09.2018) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തന്നെ തുടരുന്നു. നട്ടെല്ലിലെ ഗുരുതര പരിക്കിനു ശസ്ത്രക്രിയ നടത്തി. പക്ഷേ, രക്തസമ്മര്‍ദം സാധാരണനിലയിലാകുന്നില്ല.
എന്നാല്‍ ശരീരം മരുന്നുകളോടു പ്രതികരിക്കുന്നതായും ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായും അടുത്തവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം ബാലഭാസ്‌കറിന്റെ പിതാവ് അടുത്തെത്തി വിളിച്ചപ്പോള്‍ അദ്ദേഹം ചെറുതായി കണ്ണു തുറന്നിരുന്നു. എന്നാല്‍ രക്തസമ്മര്‍ദത്തിലെ അസന്തുലിതാവസ്ഥ ചികിത്സയെ ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ഇടയ്ക്കിടെ തടസപ്പെടുന്നതിനാല്‍ വെന്റിലേറ്ററില്‍ തന്നെ കഴിയുകയാണ് ബാലഭാസ്‌കര്‍.

രക്തസമ്മര്‍ദവും ശ്വാസഗതിയും നേരെയാകുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനിടെ ബാലഭാസകറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ലക്ഷ്മി കുഞ്ഞിനെ അന്വേഷിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്.
അപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനി ബാലയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. അച്ഛനെയും അമ്മയെയും കാണിച്ചതിനു ശേഷം മാത്രം കുഞ്ഞിന്റെ സംസ്‌കാരം നടത്താനാണു ബന്ധുക്കളുടെ തീരുമാനം.
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Balabhaskar's condition remains unchanged, Thiruvananthapuram, News, Trending, Music Director, Hospital, Treatment, Health & Fitness, Health, Cinema, Kerala.

Powered by Info News For You

Comments
Post a Comment