തനിക്കെതിരെയുള്ള ലൈംഗികാരോപണത്തെ കുറിച്ച് അറിയില്ല; പരാതി നല്‍കിയിരിക്കുന്നത് തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍; പി കെ ശശി

പാലക്കാട്: (www.kvartha.com 04.09.2018) തനിക്കെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി പാര്‍ട്ടി നേതൃത്വത്തിനു ലൈംഗികാരോപണ പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നു ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി . സിപിഎം ഇക്കാര്യത്തില്‍ തന്നോട് ഒന്നും പറഞ്ഞിട്ടില്ല. നല്ല ജനപ്രതിനിധിയായാണു താന്‍ മുന്നോട്ടുപോകുന്നത്. അതു നാട്ടിലെ ജനങ്ങള്‍ക്കും നന്നായി അറിയാം. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കാം ഈ നീക്കങ്ങളെന്നും ശശി പ്രതികരിച്ചു.

അതേസമയം പാര്‍ട്ടി അന്വേഷണം വന്നാല്‍ കമ്യൂണിസ്റ്റ് എന്ന രീതിയില്‍ അതിനെ നേരിടുമെന്നും ശശി വ്യക്തമാക്കി. കഴിഞ്ഞദിവസം രാത്രി ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടപ്പോഴാണു സംഭവം അറിഞ്ഞത്. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്ത് ഇരിക്കുന്ന ആളാണു താന്‍. അതുകൊണ്ടുതന്നെ ഇതൊക്കെ സ്വാഭാവികമാണ്. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല. എന്തുതന്നെയായാലും ഈ ആരോപണം അതിജീവിക്കും. ഇതിന്റെ നിജസ്ഥിതി പാര്‍ട്ടിയോടു ചോദിക്കുമെന്നും ശശി വ്യക്തമാക്കി.

Ready to face investigation: PK Sasi, palakkad, News, Trending, Allegation, Molestation, Politics, Criticism, Controversy, Kerala

അതേസമയം, ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ ഘടകം അറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട അറിവേ ഉള്ളൂവെന്നും പരാതി കിട്ടാതെ ചര്‍ച്ച ചെയ്യാനാകില്ലെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ പറഞ്ഞു.

മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നും ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്നുമാണ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവ് സിപിഎം ദേശീയ നേതൃത്വത്തിനു പരാതി നല്‍കിയത്. പരാതിക്കൊപ്പം ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയിട്ടുണ്ട്.


Keywords: Ready to face investigation: PK Sasi, palakkad, News, Trending, Allegation, Molestation, Politics, Criticism, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?