തെരെഞ്ഞെടുപ്പിനെ നേരിടാന്‍ പടയൊരുക്കം തുടങ്ങി ബി ജെ പി; ഡല്‍ഹിയില്‍ ദേശീയ നിര്‍വ്വാഹക സമിതി യോഗം
ഡല്‍ഹി: (www.kvartha.com 08.09.2018) ബി ജെ പിയുടെ രണ്ട് ദിവസത്തെ ദേശീയ നിര്‍വ്വാഹക സമിതി യോഗം ശനിയാഴ്ച്ച ഡല്‍ഹിയില്‍ തുടങ്ങും. ലോക്‌സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ പങ്കെടുക്കും.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ എരിഞ്ഞുകത്തുന്ന ഭരണവിരുദ്ധ വികാരം മുതലെടുത്ത് സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ധനവില വര്‍ദ്ധന, ജി എസ് ടി, നോട്ട് നിരോധനം, റാഫേല്‍ ആയുധ ഇടപാട് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷസഖ്യം നടത്തുന്ന പ്രചാരണത്തെ പ്രതിരോധിക്കുന്നത് എങ്ങനെയെന്നതാണ് യോഗത്തിലെ പ്രധാന ചര്‍ച്ച.
സുപ്രീംകോടതി വിധിക്ക് പിന്നാലെ ദലിത് വിഭാഗങ്ങളും മുന്നോക്ക സമുദായങ്ങളും തമ്മില്‍ ഉത്തരേന്ത്യയില്‍ ആരംഭിച്ചിരിക്കുന്ന സംഘര്‍ഷവും ബി ജെ പിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഈ വെല്ലുവിളികള്‍ അിതജീവിച്ച് തെരെഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളെ യോഗം വിലയിരുത്തും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Election, New Delhi, BJP, Meeting, Narendra Modi, PM, Politics, BJP to begin marching to win elections meeting in Delhi.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ എരിഞ്ഞുകത്തുന്ന ഭരണവിരുദ്ധ വികാരം മുതലെടുത്ത് സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ധനവില വര്‍ദ്ധന, ജി എസ് ടി, നോട്ട് നിരോധനം, റാഫേല്‍ ആയുധ ഇടപാട് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷസഖ്യം നടത്തുന്ന പ്രചാരണത്തെ പ്രതിരോധിക്കുന്നത് എങ്ങനെയെന്നതാണ് യോഗത്തിലെ പ്രധാന ചര്‍ച്ച.
സുപ്രീംകോടതി വിധിക്ക് പിന്നാലെ ദലിത് വിഭാഗങ്ങളും മുന്നോക്ക സമുദായങ്ങളും തമ്മില്‍ ഉത്തരേന്ത്യയില്‍ ആരംഭിച്ചിരിക്കുന്ന സംഘര്‍ഷവും ബി ജെ പിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഈ വെല്ലുവിളികള്‍ അിതജീവിച്ച് തെരെഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങളെ യോഗം വിലയിരുത്തും.
Keywords: National, News, Election, New Delhi, BJP, Meeting, Narendra Modi, PM, Politics, BJP to begin marching to win elections meeting in Delhi.
Powered by Info News For You

Comments
Post a Comment