തട്ടിക്കൊണ്ടുപോകല്‍ നാടകമൊരുക്കി കാമുകനൊപ്പം പോയ യുവതി ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് കോടതിയിൽ; സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല; മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു
കാസര്‍കോട്: (www.kasargodvartha.com 02.09.2018) തട്ടിക്കൊണ്ടുപോകല്‍ നാടകമൊരുക്കി കാമുകനൊപ്പം പോയ യുവതിയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയ്യാറായില്ല. ഇതോടെ യുവതിയെ മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ചു. ചിറ്റാരിക്കാൽ വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനുവിനെയാണ് മഹിളാമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. കണ്ണൂര്‍ ചെറുപുഴ സ്വദേശി ബിനുവിനൊപ്പമാണ് മീനു പോയത്. തട്ടിക്കൊണ്ടുപോകല്‍ നാടകം ഒരുക്കിയ ശേഷമാണ് ബിനുവിനൊപ്പം മീനു പോയത്. ഇത് നാട്ടില്‍ ഏറെ പരിഭ്രാന്തി പരത്തിയിരുന്നു.
ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ കോഴിക്കോട് വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്. കോടതിയില്‍ വെച്ച് ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നാണ് മീനു പറഞ്ഞെങ്കിലും സ്വീകരിക്കാന്‍ മനു തയ്യാറായില്ല. കാമുകനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെയാണ് വീട്ടമ്മയേയും കുട്ടിയേയും മഹിളമന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടത്.
ഭര്‍ത്താവിന്റെ ഫോണില്‍ വിളിച്ച് തന്നെയും കുഞ്ഞിനെയും ഒരു സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ ശേഷമാണ് മീനു കാമുകനൊപ്പം പോയത്. പോലീസ് അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയും ഇരുവരെയും കോഴിക്കോട് വെച്ച് പിടികൂടുകയുമായിരുന്നു.
Related News:
കാണാതായ നീനു ഒരുക്കിയത് തട്ടിക്കൊണ്ടുപോകല്‍ നാടകം; മാസ്റ്റര്‍ ബ്രെയിന്‍ കാമുകന്റേത്, കാര്‍ പയ്യന്നൂരില്‍ നിന്നും കണ്ടെത്തി, ഇരുവരും കോഴിക്കോട്ട് പിടിയില്‍, കഴുത്തിനേറ്റ മുറിവിലെ രക്തം കുങ്കുമം കൊണ്ട് ഒലിപ്പിച്ചതാണെന്നും സംശയം
കാറിലെത്തിയ സംഘം അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി സംശയം; പിന്നില്‍ ആക്രിക്കച്ചവടക്കാരാണെന്ന് പരാതി, പോലീസ് അന്വേഷണം ഊര്‍ജിതം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Love, court, court order, Missing, Police, Investigation, husband, complaint, Kidnapping drama; Meenu produced before court, Admitted to Mahila Mandir
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment