'തീവണ്ടി' നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ നടന്‍ ടൊവിനോ ആരാധകരോട് പറയുന്നത് കേള്‍ക്കൂ!

കൊച്ചി: (www.kvartha.com 09.09.2018) 'തീവണ്ടി' എന്ന സിനിമ തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ നായകനായെത്തിയ ടൊവിനോ തോമസിന് ആരാധകരോട് ചിലത് പറയാനുണ്ട്. അത് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.

ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ചിത്രത്തിലെ ചില രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മൊബൈലില്‍ ചിത്രീകരിച്ച അത്തരം വീഡിയോകള്‍ പിന്‍വലിക്കണമെന്ന അഭ്യര്‍ത്ഥനയാണ് ടൊവിനോ ഫേസ്ബുക്കിലൂടെ നടത്തിയത്.

Tovino Thomas Facebook post about Theevandi, Kochi, Facebook, post, Actor, Cinema, News, Entertainment, Kerala

'ഇഷ്ടം കൊണ്ടാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയാം, എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തെ ബാധിയ്ക്കാതിരിക്കാന്‍ അത് ഒഴിവാക്കണമെന്ന്' താരം പറയുന്നു.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം;

നമസ്‌കാരം

തീവണ്ടി എന്ന സിനിമയോടും, എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി !
പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കാണാനിടയായി .

അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങള്‍ മനസ്സിലാക്കുന്നു . ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം .എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു !

സ്‌നേഹപൂര്‍വ്വം

ടൊവിനോ

പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! അടിപൊളി ആണ് . ട്രോളന്മാര്‍ക്കും ഒരു സ്‌പെഷ്യല്‍ നന്ദി
Keywords: Tovino Thomas Facebook post about Theevandi, Kochi, Facebook, post, Actor, Cinema, News, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?