ശശിക്കെതിരെയുള്ള പീഡന പരാതിയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വീണ്ടും സജീവം; പരാതി ഒഴിവാക്കാന്‍ പരാതിക്കാരിയുമായി ഉന്നത ഉദ്യോഗസ്ഥന്റെ ചര്‍ച്ച; വഴങ്ങാതെ യുവതി
തൃശൂര്‍: (www.kvartha.com 24.09.2018) ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരായ പീഡന പരാതിയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വീണ്ടും സജീവം. ഇതിനായി മന്ത്രി എ.കെ. ബാലന്‍ കൈകാര്യം ചെയ്യുന്ന ഒരു വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരാതിക്കാരിയുമായി ചര്‍ച്ച നടത്തിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം, പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ തിങ്കളാഴ്ച നാലു പാര്‍ട്ടിനേതാക്കളുടെ മൊഴി രേഖപ്പെടുത്തും.
ലൈംഗികപീഡന പരാതിയില്‍ ഉറച്ചു നില്‍ക്കുന്ന യുവതിയെ പിന്‍തിരിപ്പിക്കാനുള്ള ശ്രമം സിപിഎം ഇപ്പോഴും തുടരുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസത്തെ സംഭവം വ്യക്തമാക്കുന്നത്. ചില പാര്‍ട്ടി നേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് പാലക്കാട്ടെ സജീവ സിപിഎം പ്രവര്‍ത്തകനും മന്ത്രി എ.കെ. ബാലന്‍ കൈകാര്യം ചെയ്യുന്ന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായ ആള്‍ കഴിഞ്ഞദിവസം പരാതിക്കാരിയുടെ വീട്ടിലെത്തിയത്. പരാതിയുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുകയാണു ലക്ഷ്യമെന്നു തുടക്കത്തില്‍ പറഞ്ഞെങ്കിലും പിന്നീടു കാര്യം വ്യക്തമാക്കി.
ആദ്യം നല്‍കിയ മൊഴി തിരുത്താനുള്ള അവസരമുണ്ടെന്നും എന്തെങ്കിലും ഇളവു വേണമെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ അഭ്യര്‍ഥന. എന്നാല്‍ യുവതി ഒത്തുതീര്‍പ്പിനു വഴങ്ങില്ലെന്നു തീര്‍ത്തു പറഞ്ഞതോടെ നിരാശയോടെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. അതേസമയം ഇത്തരത്തിലുളള നീക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. ഇതേ രീതിയിലാണു പാലക്കാട്ടെ ഡിവൈഎഫ്‌ഐ ജില്ലാ നേതാക്കളും തുടക്കത്തില്‍ പരാതി ഇല്ലാതാക്കാന്‍ ശ്രമിച്ചത്.
അതിനിടെ, പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ മൊഴി രേഖപ്പെടുത്തല്‍ നടപടികള്‍ തുടരുകയാണ്. പരാതിക്കാരിയായ യുവതിയും ആരോപണവിധേയനായ പി.കെ. ശശി എംഎല്‍എയും കമ്മിഷനു നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കപ്പെട്ട സംഭവത്തെക്കുറിച്ച് അറിയാവുന്ന നാലു പേരുടെ മൊഴിയാണു പ്രധാനമായും രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളും രണ്ടു സിപിഎം പ്രാദേശിക നേതാക്കളുമാണിത്. ഇവരുടെ മൊഴിയുള്‍പ്പെടെയുളള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ പാര്‍ട്ടി തീരുമാനമുണ്ടാകും. സംഘടനാപരമായ നടപടി മാത്രം മതിയെന്നാണു ചില നേതാക്കളുടെ അഭിപ്രായം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abuse raw against P K Sasi compromise talk going on, Thrissur, News, Politics, Trending, Molestation attempt, Complaint, Probe, Kerala.

Powered by Info News For You

Comments
Post a Comment