സാലറി ചലഞ്ചിനെ എതിര്‍ത്ത് ചെങ്ങന്നൂര്‍ നഗരസഭ കമ്മിറ്റി; സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തി മന്ത്രി ജി സുധാകരന്‍

ചെങ്ങന്നൂര്‍:(www.kvartha.com 21/09/2018) മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിശേഖരണ ചടങ്ങില്‍ ചെങ്ങന്നൂര്‍ നഗരസഭാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്റെ ഭീഷണി. കഴിഞ്ഞ ദിവസം കൂടിയ മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ സംഭാവന നല്‍കേണ്ടതിലെന്ന് യു.ഡി.എഫും ബിജെപിയും പിന്തുണയോടെ യോഗം തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ മറികടക്കുന്ന ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്ത് വെച്ചു പെറുപ്പിക്കൂകയില്ലെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിധിയിലേക്ക് സംഭാവന കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അധികാരമുണ്ട്. പക്ഷേ അതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. യു ഡി എഫ് ഭരിക്കുന്ന കൗണ്‍സിലില്‍ ബിജെപിയുടെ കൂടി പിന്തുണയോടെയാണ് തീരുമാനമെടുത്തത്. എന്നാല്‍ സെക്രട്ടറി ഈ തീരുമാനത്തിനെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിനാല്‍ സെക്രട്ടറിക്കെതിരെയുള്ള ശിക്ഷണ നടപടികള്‍ക്കു സാധ്യതയില്ല. ഇതിനിടെ സെക്രട്ടറി ജി ഷെറി തന്റെ ഒരു മാസത്തെ ശമ്പളം മന്ത്രിക്കു കൈമാറുകയും ചെയ്തു.

News, Kerala, Minister, G Sudhakaran, Muncipality, UDF, BJP, Salary challenge,Chengannur Municipality against Salary Challenge

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keyword:News, Kerala, Minister, G Sudhakaran, Muncipality, UDF, BJP, Salary challenge,Chengannur Municipality against Salary Challenge


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?