വിനോദസഞ്ചാര മേഖലയിലെ ഉണര്‍വ് അത്ഭുതകരം: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: (www.kvartha.com 28.09.2018) കേരളത്തില്‍ പ്രളയാനന്തര വിനോദ സഞ്ചാര മേഖലയിലെ ഉണര്‍വ്വ് അത്ഭുതകരമാണെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി കെ ജെ അല്‍ഫോന്‍സ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടിലെ പവിലിയനുകളും സ്റ്റാളുകളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക, സാഗരാ കണ്‍വെന്‍ഷന്‍ സെന്ററുകളാണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളുമടങ്ങുന്ന കെടിഎമ്മിന്റെ പത്താംപതിപ്പിന് വേദിയായിരിക്കുന്നത്. വിവിധ പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച സംസ്ഥാന വിനോദസഞ്ചാരമേഖലയുടെ കരുത്ത് എവിടെയും ദൃഷ്ടാന്തമായി മാറിയിരിക്കുകയാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയെയാണ് ഇപ്പോള്‍ അതിജീവിച്ചിരിക്കുന്നത്. പ്രളയാനന്തരവും വിനോദസഞ്ചാരം പ്രൗഡി വീണ്ടെടുത്തു എന്നതിന്റെ അനുകൂല സൂചനയാണ് കെടിഎം എന്നും അദ്ദേഹം വ്യക്തമാക്കി.


സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഉത്തരവാദിത്വ വിനോദസഞ്ചാരം പ്രമേയമാക്കി സജ്ജമാക്കിയ പവിലിയനും കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ സ്റ്റാളുകളും പവിലിയനുകളും അദ്ദേഹം സന്ദര്‍ശിച്ചു.

സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കെടിഎം സൊസൈറ്റി പ്രസിഡന്‍് ബേബി മാത്യു, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ഇ എം നജീബ്, കേന്ദ്ര ടൂറിസം ഉപദേശകസമ്മിതി വിദഗ്ധ അംഗം എബ്രഹാം ജോര്‍ജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

മലബാറിന് പ്രാമുഖ്യം നല്‍കുന്ന നാലു ദിവസത്തെ കെടിഎം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു. 1600 ബയര്‍മാര്‍ ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഇതില്‍ മൂന്നിലൊന്നു ഭാഗവും 66 വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്.

പൊതുസ്വകാര്യ പങ്കാളിത്തമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ടൂര്‍ ഓപ്പറേറ്റര്‍, ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റേ, ഹൗസ്‌ബോട്ട്, ആയൂര്‍വേദ റിസോര്‍ട്ട്, സാംസ്‌കാരിക കലാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള മുഖ്യ പങ്കാളികള്‍ക്ക് ലോകത്തെമ്പാടുമുള്ള ബയര്‍മാരോടൊപ്പം ഫലവത്തായ ചര്‍ച്ചകള്‍ക്കും ആശയവിനിമയത്തിനുമുള്ള അവസരങ്ങള്‍ ലഭ്യമാകും.

ലോകോത്തര ബയര്‍മാരേയും സെല്ലേഴ്‌സിനേയും ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുന്ന മേള ഫലവത്തായ ആശയവിനിമയത്തിനും വ്യാപാര വിപണനത്തിനും വഴിയൊരുക്കും. ഈ മേള കേരള വിനോദ സഞ്ചാര മേഖലയ്ക്ക് 34,000 കോടിരൂപയുടെ വരുമാനം ലഭ്യമാകുന്നതിനും 25 ലക്ഷം തൊഴിലവസരങ്ങള്‍  സൃഷ്ടിക്കുന്നതിനും പ്രചോദനമാകും.

400 സ്റ്റാളുകളിലായി 325 സെല്ലേഴ്‌സും 1,635 ടൂറിസം സ്ഥാപന പ്രതിനിധികളുമാണ് രാജ്യത്തിനകത്തും പുറത്തുംനിന്ന് പങ്കെടുക്കുന്നത്. അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, ഓസ്‌ട്രേലിയ, ബ്രിട്ടന്‍ തുടങ്ങിയ 66 രാജ്യങ്ങളില്‍ നിന്നെത്തിയ 545 വിദേശ ബയര്‍മാരും 1,090 തദ്ദേശീയ ബയര്‍മാരും പങ്കെടുക്കുന്നുണ്ട്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്കു മാത്രമേ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടക്കുന്ന കെടിഎം ബിസിനസ് മീറ്റുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ഞായറാഴ്ച പൊതുജനങ്ങള്‍ക്കു സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Travel & Tourism, Minister, Central Government, Alphons Kannanthanam, Kerala’s tourism industry revival is astounding, says Union Tourism Minister Alphons; Minister inaugurates pavilions, stalls at KTM 2018. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?