നെഹ്റു കോളജിലും പെരിയ എസ്.എന്‍ കോളജിലും കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം
കാഞ്ഞങ്ങാട് (www.evisionnews.co): കോളജ് തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പാനലില്‍ മത്സരിച്ച പിജി വിദ്യാര്‍ത്ഥിയെ എസ്.എഫ്.ഐ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. നെഹ്റു കോളജിലെ പി.ജി വിദ്യാര്‍ത്ഥി ചാമകുഴിയിലെ ജിബിന്‍ ജെയിംസിനെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകരായ നിധീഷ് പി.കെ, അനീസ് മുഹമ്മദ്, സുധീഷ്, പ്രശാന്ത് ചേര്‍ന്ന് മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം നെഹ്റു കോളജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജിബിന്‍ ജെയിംസ് കെ.എസ്.യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തുടര്‍ന്ന് ക്ലാസില്‍ കയറി ജിബിന്‍ ജെയിംസിനെ നിധീഷിന്റെ നേതൃത്വത്തിലുള്ള അമ്പതംഗസംഘം മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
പെരിയ എസ്.എന്‍ കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി കെ.എസ്.യു പ്രവര്‍ത്തകനായ സൗരവ് വിജനെയാണ് കഴിഞ്ഞ ദിവസം കോളജില്‍ വെച്ച് ഒരുസംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
പെരിയ എസ്.എന്‍ കോളജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി കെ.എസ്.യു പ്രവര്‍ത്തകനായ സൗരവ് വിജനെയാണ് കഴിഞ്ഞ ദിവസം കോളജില്‍ വെച്ച് ഒരുസംഘം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
Powered by Info News For You

Comments
Post a Comment