പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട സുബൈദ കൊലക്കേസ് പ്രതി സുള്ള്യ അസീസിനെ ഇനിയും കണ്ടെത്താനായില്ല; കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.09.2018) പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ട സുബൈദ കൊലക്കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവരയിലെ അസീസിനെ ഇനിയും കണ്ടെത്താനായില്ല. ഇതോടെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബേക്കല്‍ സി ഐ വി കെ വിശ്വംഭരന്റെ അപേക്ഷ പ്രകാരമാണ് കോടതി പ്രതിയെ കണ്ടെത്താനായി വാറണ്ട് പുറപ്പെടുവിച്ചത്.

സെപ്തംബര്‍ 14 ന് ഉച്ചയോടെയാണ് അസീസ് പോലീസ് പിടിയില്‍ നിന്നും രക്ഷപ്പെട്ടത്. സുബൈദ വധക്കേസില്‍ അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു അസീസ്. ഇതിനിടെയാണ് ബി എസ് എന്‍ എല്‍ ഓഫീസില്‍ നടത്തിയ കവര്‍ച്ചാകേസില്‍ പ്രൊഡക്ഷന്‍ വാറന്റ് അനുസരിച്ച് സുള്ള്യ കോടതിയില്‍ ഹാജരാക്കാന്‍ അസീസിനെ കൊണ്ടുപോയത്. രണ്ടു പോലീസുദ്യോഗസ്ഥരോടൊപ്പമായിരുന്നു യാത്ര.


കോടതിയില്‍ ഹാജരാക്കി മടങ്ങുന്നതിനിടെ കര്‍ണാടക സുള്ള്യ ബസ് സ്റ്റാന്‍ഡിനു സമീപത്തു വെച്ച് പോലീസിന്റെ കസ്റ്റഡിയില്‍ നിന്നു ചാടി രക്ഷപ്പെട്ടത്. സംഭവത്തില്‍ സുള്ള്യ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിക്കെതിരെ അറസ്റ്റു വാറന്റ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി ബേക്കല്‍ പൊലീസ് കോടതിയെ സമീപിച്ചത്. പ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

2018 ജനുവരി മാസം 17ന് ആണ് പെരിയ ബസാര്‍ ചെക്കിപ്പള്ളത്തെ വീട്ടില്‍ തനിച്ചു താമസിക്കുന്ന സുബൈദയെന്ന സ്ത്രീയെ അസീസും സംഘവും ചേര്‍ന്ന് പട്ടാപ്പകല്‍ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചത്. ഈ കേസിന്റെ വിചാരണ നടപടികള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് അസീസ് നാടകീയമായി രക്ഷപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Murder, Case, Accused, Arrest warrant, Court, Arrest warrant against Sullia Azeez. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?