കൂലിത്തൊഴിലാളിയായ യുവാവിനെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവര്‍ന്നതായി പരാതി

കുമ്പള: (www.kasargodvartha.com 24.09.2018) കൂലിത്തൊഴിലാളിയായ യുവാവിനെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവര്‍ന്നതായി പരാതി. രാജസ്ഥാന്‍ സ്വദേശിയും പെര്‍ളയില്‍ താമസക്കാരനുമായ അശോക് (28) ആണ് പോലീസില്‍ പരാതി നല്‍കിയത്. മാര്‍ബിള്‍ തൊഴിലാളിയാണ് അശോക്. കഴിഞ്ഞ ദിവസം നാരമ്പാടിയില്‍ വെച്ച് ബസിറങ്ങി നടക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും കൈക്കലാക്കിയെന്നാണ് പരാതി.

ശനിയാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയ അശോകിനെ ഞായറാഴ്ച വൈകിട്ടോടെയാണ് മോചിപ്പിച്ചത്. പരിക്കേറ്റ അശോകനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈവശമുണ്ടായിരുന്ന 15,000 രൂപയും മൊബൈല്‍ ഫോണുമാണ് തട്ടിയെടുത്തതെന്ന് ആശുപത്രിയില്‍ കഴിയുന്ന അശോകന്‍ പറഞ്ഞു. ഗോവിന്ദ, ചന്ദ്രന്‍, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് തട്ടിക്കൊണ്ടുപോയതെന്നും അശോകന്‍ പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Kumbala, Top-Headlines, Youth kidnapped by 3
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?